LSS Environmental Science Questions - 01

Mash
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ്പരിസരപഠനം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ പരിസരപഠന  മേഖലയെ നേരിടേണ്ടത്. ഓരോ പാഠവും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...
1.ആദ്യകാലത്ത് വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന പക്ഷി?
Answer :- പ്രാവ്
2. വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്ന മാധ്യമം ഏതാണ്?
Answer :- ടെലിവിഷൻ / മൊബൈൽ
3. മേൽവിലാസക്കാരന് കത്തുകൾ നൽകിയിരുന്ന മണികിലുക്കിക്കൊണ്ട് ഓടിയെത്തുന്ന തപാൽ ജീവനക്കാരനെ വിളിച്ചിരുന്ന പേര്?
Answer :- അഞ്ചലോട്ടക്കാരൻ
4. ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള വാർത്താവിനിമയ ഉപാധി ഏതാണ്?
Answer :- പത്രം
5. കംപ്യുട്ടർ കണ്ടുപിടിച്ചത് ആരാണ്?
Answer :- ചാൾസ് ബാബേജ്
6. കംപ്യുട്ടർ മൗസിന്റെ കണ്ടുപിടുത്തം നടത്തിയത്?
Answer :- എങ്കൽ ബർട്സ്
7. റേഡിയോ കണ്ടുപിടിച്ചത് ആരാണ്?
Answer :- മാർക്കോണി
8. ടെലിവിഷൻ കണ്ടെത്തിയത് ആരാണ്?
Answer :- ജോൺ ബയേർഡ്
9. കേരളത്തിലെ ആദ്യത്തെ പത്രം ഏതാണ്?
Answer :- രാജ്യസമാചാരം
10. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചേന്ന പത്രം?
Answer :- ദീപിക
11. ദേശീയ തപാൽ ദിനം എന്നാണ്?
Answer :- ഒക്ടോബർ 10
12. ലോക തപാൽ ദിനം .............
Answer :- ഒക്ടോബർ 9
13. ലോകത്തിൽ ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം ഉള്ള രാജ്യം ഏതാണ്?
Answer :- ഇന്ത്യ
14. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ആദ്യത്തെ പോസ്റ്റ് ഓഫീസ് ?
Answer :- അന്റാർട്ടിക്ക
15. ഇന്ത്യയിൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം ?
Answer :- 1764
16. ടെലിഫോൺ കണ്ടുപിടിച്ച വർഷം ?
Answer :- 1876 മാർച്ച് 10
17. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ നടപ്പിലാക്കുന്നത്?
Answer :- ഐ.എസ്.ആർ.ഒ
18. തപാൽ സ്റ്റാമ്പ് ശേഖരണം അറിയപ്പെടുന്ന പേര്?
Answer :- ഫിലാറ്റലി
19. വിവരവിനിമയത്തിന് ടെലിഫോണിന് മുൻപ് ഉപയോഗിച്ചിരുന്ന സംവിധാനം?
Answer :- ടെലിഗ്രാം
20. ഏറ്റവും വേഗത്തിൽ സന്ദേശം കൈമാറാനുള്ള ഉപാധി? (തപാൽ, ടെലിഗ്രാഫ്, പെരുമ്പറ മുഴക്കൽ )
Answer :- ഇ-മെയിൽ


Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !