നമ്മുക്ക് ഇന്ന് നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ നദിയായ പെരിയാറിനെക്കുറിച്ചു അല്പം വിവരങ്ങൾ അറിയാം......
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി.
- കേരളത്തിന്റെ ജീവരേഖ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.
- ഉത്ഭവസ്ഥാനം ശിവഗിരികുന്നുകൾ.
- പതനസ്ഥാനം വേമ്പനാട് കായൽ.
- ആകെ നീളം 244 കിലോമീറ്റർ.
- ചൂർണി നദി, താമ്രപരണി എന്നും പഴയകാലത്ത് അറിയപ്പെട്ടിരുന്നു.
- ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
- പെരിയാർ ആരംഭിക്കുന്നിടത്തുള്ള കൃത്രിമ തടാകമാണ് പെരിയാർ തടാകം.
- പെരിയാർ തടാകത്തിന് ചുറ്റുമാണ് കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ തേക്കടി സ്ഥിതി ചെയ്യുന്നത്.
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പെരിയാർ നദിയിലാണ്.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയും പെരിയാർ നദിയിലാണ്.
- ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദിയാണ് ഇത്.
- പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ ഈ നദിയുടെ തീരത്താണ്.
പ്രധാന പോഷകനദികൾ
- ആനമലയാർ
- ചെറുതോണിയാർ
- ചിറ്റാർ
- ഇടമലയാർ
- കാഞ്ചിയാർ
- കരിന്തിരിയാർ
- കിളിവള്ളിത്തോട്
- കട്ടപ്പനയാർ
- മുല്ലയാർ
- മേലാശ്ശേരിയാർ
- മുതിരപ്പുഴ
- പാലാർ
- പെരിഞ്ചൻകുട്ടിയാർ
- ഇരട്ടയാർ
- തുവളയാർ
- പൂയംകുട്ടിയാർ
- പെരുംതുറയാർ
- പന്നിയാർ
- തൊട്ടിയാർ
- ആനക്കുളം പുഴ
- മണലിയാർ