1. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
എ) റെയിൽവേ പാതയില്ല
ബി) കടൽത്തീരമില്ല
സി) വനങ്ങളില്ല
ഡി) വ്യവസായങ്ങളില്ല
2. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം
എ) തൃശൂർ
ബി) തിരുവനന്തപുരം
സി) കണ്ണൂർ
ഡി) കാസർഗോഡ്
3. കാപ്പിരികളുടെ നാട്ടിൽ എന്ന യാത്രാവിവരണഗ്രന്ഥം എഴുതിയതാരാണ് ?
4. കേരളത്തിലെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഇടപെടുന്ന സംവിധാനമാണ് എസ്.എസ്.എ. (SSA). SSA യുടെ പൂർണ്ണരൂപം —
5. ചീവീടുകളുടെ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ടാണ് സൈലന്റ്വാലിയ്ക്ക് ആ പേര് ലഭിച്ചത്. ചീവീടുകളുടെ ശബ്ദം പുറപ്പെടുവിക്കുന്നതിനു സഹായിക്കുന്ന അവയവം?
എ) കാലുകൾ
ബി) നാക്ക്
സി) മൂക്ക്
ഡി) ചിറക
6. കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല.
എ) കൊല്ലം
ബി) തിരുവനന്തപുരം
സി) കണ്ണൂർ
ഡി) വയനാട്
7. അഡസ് എഴുതുമ്പോൾ നാം പിൻകോഡ് എഴുതാറുണ്ട്. PIN ന്റെ പൂർണ രൂപം.
എ) പോസ്റ്റൽ ഇൻഫർമേഷൻ നമ്പർ
ബി) പോസ്റ്റൽ ഇൻഡക്സ് നമ്പർ
സി) പോസ്റ്റൽ ഇന്റിമേഷൻ നമ്പർ
ഡി) പോസ്റ്റൽ ഇന്ററാക്ട് നമ്പർ
8. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
എ) നൂറനാട്
ബി) ഏറനാട
സി) തട്ടേക്കാട്
ഡി) കുമരകം
9. രാജ്യസഭാംഗമാകാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം?
എ) 18
ബി) 25
സി) 35
ഡി) 30
10. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
എ) ക്രിക്കറ്റ്
ബി) ഫുട്ബോൾ
സി) വേവോ
ഡി) വോളിബോൾ
11. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി
എ) തിമിംഗലം
ബി) ആന
സി) പാമ്പ്
ഡി) ജിറാഫ്
ഉത്തരങ്ങൾ
- വനങ്ങളില്ല
- തൃശൂർ
- എസ്.കെ.പൊറ്റക്കാട്
- സർവ്വ ശിക്ഷാ അഭിയാൻ
- ചിറകുകൾ
- കണ്ണൂർ
- പോസ്റ്റൽ ഇൻഡക്സ് നമ്പർ
- നൂറനാട്
- 35
- ഫുട്ബാൾ
- പാമ്പ്