സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

Mashhari
0
മാതാവോ ,  പിതാവോ  ഇവർ രണ്ട്‌  പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ വർഷത്തെ (2019-20)  അപേക്ഷ ക്ഷണിച്ചു .

*******************
അവസാന തീയതി :2019 നവംബർ 30
*******************
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ - ഗവൺമന്റ്‌ /എയ്ഡഡ്‌ - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ  പഠിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനമേധാവി  വഴിയുമാണ്  അപേക്ഷിക്കേണ്ടത് 
************************
പരമാവധി സ്‌കോളർഷിപ്പ് തുക ( പ്രതിമാസം  )
5 വയസ് വരെ      :   300/-
Std 1-5                  :   300/-
Std 6-10                :   500/-
 പ്ലസ് ടു /ഡിപ്ലോമ :   750/-
 ബിരുദതലം           :   1, 000/-
 **************************
 താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക്‌ സമർപ്പിക്കണം
 (1) അപേക്ഷ
 (2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌
(3) കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌
(4) ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌
അഥവാ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം
 ( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ്  വരുമാന പരിധി )
(5) മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്‌

 ശ്രദ്ധിക്കുക
-------------------

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട്‌ യൂസർ ഐ.ഡിയും പാസ്സ്‌ വേഡും വാങ്ങേണ്ടതാണ്‌ അതിലാണ്‌ കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത്‌ 
  • അഞ്ച് വയസിൽ താഴെ ഉള്ള ഇത്തരം കുട്ടികൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. അവർ മാത്രം സാമൂഹിക സുരക്ഷ മിഷൻ നൽകുന്ന മാർഗ്ഗ നിർദ്ദേശമനുസരിച്ച് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. (ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശയോട്‌  കൂടി വെബ് സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്തു അതിൽ നേരിട്ട് അപേക്ഷിക്കണം )

*****************************
ഫോൺ          :    18001201001 ( ടോൾ  ഫ്രീ  )
                              0471  2341200 ( ഓഫീസ് )
വെബ്‌സൈറ്റ് :     www.kssm.ikm.in
ഇമെയിൽ        :      snehapoorvamonline@gmail.com
..................................................................................
നിങ്ങളുടെ പരിചയത്തിൽ / സുഹൃദ് വലയത്തിൽ /ബന്ധുക്കളിൽ /അയൽവീടുകളിൽ സർക്കാർ /എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും അച്ഛനോ /അമ്മയോ /ഇവർ രണ്ടു പേരുമോ മരണമടഞ്ഞതുമായ കുട്ടികൾ ഉണ്ടോ?  എങ്കിൽ ഈ വിവരം ദയവായി അവരുമായി  പങ്കു വയ്ക്കുക 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !