ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വിദ്യാലയം പ്രതിഭകൾക്കൊപ്പം

Mashhari
0
പ്രതിഭകൾക്കൊപ്പം നാളത്തെ പ്രതിഭകൾ
വിദ്യാലയം പ്രതിഭകൾക്കൊപ്പം
നവംബർ 14 - 28.

വിദ്യാലയ പരിസരത്തെ മനുഷ്യവിഭവ ശേഷിയെ പഠന മികവിന്  ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതിനകം നിരവധി വിദ്യാലയങ്ങൾ  പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുകയും അതിൽ സ്കൂൾ പരിസരത്തെ മനുഷ്യവിഭവ ശേഷിയെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.കേരളം പോലെ പ്രതിഭാ സമ്പന്നമായ ഭൂമികയെ, വിദ്യാലയങ്ങൾ പഠനാവശ്യത്തിന് ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാടിന്റെ നന്മകളായ പ്രതിഭകളെ ആദരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. "വിദ്യാലയം പ്രതിഭകൾക്കൊപ്പം " എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ14 മുതൽ 28 വരെ നീളുന്ന കാലയളവിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും  നടത്തേണ്ടതാണ്. ശാസ്ത്രം, സാഹിത്യം, കല, സ്പോർട്സ് എന്നീ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെയാണ് ഈ പരിപാടിക്കായി സ്കൂളുകൾ നിശ്ചയിക്കേണ്ടത്. ഇതുവഴി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാലയങ്ങളിലുണ്ടായ മാറ്റങ്ങൾ ,കുട്ടികളുടെ മികവുകൾ  പ്രതിഭകളെ അറിയിക്കുവാൻ കഴിയണം.ഒപ്പം പ്രതിഭകളുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങളുടെ പഠനപ്രവർത്തനങ്ങൾക്ക്  കരുത്താകുമെന്നും പ്രതീക്ഷിക്കുന്നു .


സ്കൂൾ തല മുന്നൊരുക്കങ്ങൾ.
സ്കൂളിൻറെ പരിസരത്തുള്ള പ്രതിഭകളുടെ പേരും മേഖലയും പട്ടികപ്പെടുത്തുക. ഈ പ്രതിഭകളെ അധ്യാപകർ മുൻകൂട്ടി സന്ദർശിച്ചു സന്ദർശനാനുമതി വാങ്ങണം. വിദ്യാഭ്യാസ  മന്ത്രി പ്രതിഭകൾക്ക് എഴുതിയ കത്ത് കൈമാറുകയും ചെയ്യണം.  സന്ദർശിക്കാൻ പോകുന്ന വ്യക്തികളെ കുറിച്ചുള്ള കൃത്യമായ ധാരണ  കുട്ടികൾക്ക് ഉണ്ടാവണം. 10 മുതൽ 15 പേരുടെ ഗ്രൂപ്പിനെ നിശ്ചയിക്കാം. അഭിമുഖത്തിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ വ്യത്യസ്ത ക്ലാസുകളിലുള്ളതാവാം. 1-7 കുട്ടികൾ
ഒരു ടീമായും 8- 12 വരെയുള്ളവർ മറ്റൊരു ടീമായും പോകുന്നത് ഉചിതം. സ്കൂൾ പഠന സമയം നഷ്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കണം. പ്രതിഭകളുടെ അറിവും അനുഭവവും കുട്ടികൾക്ക് ലഭിക്കത്തക്കവിധം പരിപാടി ആസൂത്രണം ചെയ്യണം. 

പ്രതിഭകൾക്ക് നമ്മളോടുള്ള സന്ദേശം അവതരിപ്പിക്കുന്നതിന് ആദ്യമേ തന്നെ അവസരം ഒരുക്കണം. പിന്നീട് ചോദ്യങ്ങളാവാം.
മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങൾ യാന്ത്രികമായി ചോദിക്കുന്നതിന് പകരം സ്വാഭാവിക ചോദ്യങ്ങളാണ് നല്ലത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് മുൻകൂട്ടി നൽകണം.


കുട്ടികൾ ചെയ്യേണ്ടത്.
സന്ദർശിക്കുന്ന വ്യക്തിയെ സംബന്ധിച്ച്  കൃത്യമായ ധാരണ ഉണ്ടാവണം.ലഘു ജീവചരിത്ര കുറിപ്പുകൾ തയ്യാറാക്കുന്നത് ഉചിതം. പ്രതിഭയുടെ പ്രവർത്തനമേഖല സംബന്ധിച്ചുള്ള വിവരങ്ങളും മനസ്സിലാക്കണം. ടീമിലെ അംഗങ്ങൾ ഒന്നിച്ചിരുന്ന് സന്ദർശനവേളയിൽ ചെയ്യേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യണം.
സന്ദർശനവേളയിൽ പൂക്കൾ കൊടുത്ത് സ്വീകരിക്കണം. കുട്ടികളിലൊരാൾക്ക് ആമുഖ അവതരണവും സ്വാഗതപ്രസംഗവും നടത്താം. പിന്നീട്ട് സന്ദർശിച്ച ആൾക്ക് പറയാനുള്ളത് കേൾക്കാം.. അതിനു ശേഷം
 ആവശ്യമെങ്കിൽ മാത്രം ചോദ്യങ്ങൾ ആവാം.. പ്രവർത്തന മേഖല സംബന്ധിച്ച് സമഗ്രമായ ധാരണ നേടുകയെന്നതാവണം ലക്ഷ്യം. അതിനാവശ്യമായ ചോദ്യങ്ങൾ മാത്രമേ പാടുള്ളൂ...

ഈ പരിപാടിയിലൂടെ നേടുന്ന അറിവുകൾ പിന്നീട് കൂടുതൽ വേദികളിൽ പങ്കുവെക്കേണ്ടതുണ്ട്.ചെറിയ കുറിപ്പുകൾ തയ്യാറാക്കണം. പരിപാടി സംബന്ധിച്ച ഡ്യോക്യുമെന്റേഷനും കുട്ടികൾക്ക് നടത്താം. ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർക്ക് ഇതിന് നേതൃത്വം നൽകാം.
സന്ദർശനത്തിലൂടെ ലഭ്യമായ അറിവുകൾ സ്കൂളിലെ വ്യത്യസ്ത വേദികളിൽ പങ്ക് വെയ്ക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിധത്തിൽ റിപ്പോർട്ട് തയ്യാറാക്കണം. മികച്ച റിപ്പോർട്ടിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അംഗീകാരം ഉണ്ടാവും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
വിദ്യാലയ പരിസരത്തെ മുഴുവൻ പ്രതിഭകളെയും പരിപാടിയിൽ ഉൾപ്പെടുത്തണം.പിടിഎ പ്രതിനിധികൾ ,അധ്യാപകർ എന്നിവർ ചേർന്നാണ് ഈ പട്ടിക തയ്യാറാക്കേണ്ടത് . ഒരു വ്യക്തിയുടെ അടുത്തേക്ക് കുട്ടികളുടെ ഒന്നലധികം ഗ്രൂപ്പുകളോ ഒന്നിലധികം വിദ്യാലയങ്ങളോ പോകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഗ്രൂപ്പുകളെ നിശ്ചയിക്കുമ്പോൾ അവരുടെ കഴിവും താൽപര്യവും പരിഗണിച്ച് സന്ദർശിക്കേണ്ട പ്രതിഭയെ നിശ്ചയിക്കണം. ഉദാഹരണമായി സാഹിത്യകാരനെ കാണുവാൻ പോകുന്ന ഗ്രൂപ്പിൽ വിദ്യാരംഗം പ്രവർത്തകരെയും ശാസ്ത്രജ്ഞനെങ്കിൽ സയൻസ് ക്ലബ്ബ് നയിക്കുന്ന കുട്ടികളെയും  ഉൾപ്പെടുത്തണം. എല്ലാ കുട്ടികൾക്കും സന്ദർശക ടീമിൽ അംഗമാകാൻ കഴിയില്ല. എന്നാൽ സന്ദർശനാനുഭവങ്ങൾ എല്ലാ വിദ്യാർഥികൾക്കും കിട്ടണം.ഇതിന് ആവശ്യമായ വിധത്തിൽ പങ്കെടുക്കുന്നവർക്ക് വ്യത്യസ്ത വ്യവഹാരരൂപങ്ങളിൽ സന്ദർശനത്തെക്കുറിച്ച് എഴുതാം.

നേടിയ അറിവുകൾ ലോകത്തിനു നൽകാം

നിങ്ങളുടെ വിദ്യാലയപരിസരത്തുള്ള പ്രതിഭാധനരായ വ്യക്തികളെക്കുറിച്ചുള്ള  വിവരങ്ങൾ വിക്കിപീഡിയ വഴി ലോകത്തിൻറെ ശ്രദ്ധയിലേക്ക് കൊണ്ടു വരാം. സന്ദർശനവേളയിൽ ലഭ്യമാകുന്ന വിവരങ്ങൾ ഒരു പക്ഷേ ലോകമറിയാത്തതാവാം. നിലവിൽ നമ്മൾ സന്ദർശിച വ്യക്തിയെക്കുറിച്ചുള്ള വിവരം ഇതിനകം വിക്കിപീഡിയയിൽ ഉണ്ടെങ്കിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തണം. വസ്തുതാപരമായ പിശകുകൾ തിരുത്തഇതിനകം വിക്കിപീഡിയയിൽ പ്രവേശനം നേടാത്ത പ്രതിഭകളാണെങ്കിൽ അവരെ സംബന്ധിച്ച് വിവരങ്ങൾ പുതിയതായി ഉൾപ്പെടുത്തണം .അങ്ങനെ കേരളത്തിൻറെ മനുഷ്യവിഭവ ശേഷിയെ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചു കൊണ്ട്  വിദ്യാർത്ഥികൾ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

കടപ്പാട്:- രാജേഷ്.എസ്. വള്ളിക്കോട് .

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !