ക്ലാസ് 4 ലെ കലകളുടെ നാട് എന്ന പാഠഭാഗത്ത് ഉപയോഗിക്കാൻ സാധിക്കുന്നതായ കലാരൂപങ്ങളുടെ ചിത്രങ്ങളും ചെറു വിവരണങ്ങളും വിഡിയോയും ഇവിടെ നൽകിയിരിക്കുന്നു. ഇത് ഉചിതമായ രുപത്തിൽ ഉപയോഗിക്കുമല്ലോ കൂട്ടരേ?
ഓട്ടൻ തുള്ളൽ
തുള്ളൽ
തുള്ളൽ എന്ന കലാരൂപത്തിന്റേയും സാഹിത്യപ്രസ്ഥാനത്തിന്റേയും ഉപജ്ഞാതാവായി കണക്കാക്കുന്നത് കുഞ്ചൻ നമ്പ്യാരെയാണ്. ഇതിന് ഒരു ഐതീഹ്യത്തിന്റെ പിൻബലമുണ്ട്. പതിനെട്ടാം നൂറ്റാണ്ട് - അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാരുടെ കൂത്തിന് മിഴാവു കൊട്ടിയിരുന്ന നമ്പ്യാർ ഉറക്കം തൂങ്ങിയപ്പോൾ ചാക്യാർ സഭയിൽ വച്ചദ്ദേഹത്തെ പരിഹസിച്ചെന്നും അതിനു പകരം വീട്ടുന്നതിനുവേണ്ടി കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ചുവെന്നുമാണ് കഥ. കൂത്ത്, കൂടിയാട്ടം, പാഠകം, കൃഷ്ണനാട്ടം, കഥകളി എന്നീ കലാരൂപങ്ങളുടേയും പടയണി, കോലം തുള്ളൽ എന്നീ കലാരൂപങ്ങളുടേയും അംശങ്ങൾ യോജിപ്പിച്ചാണ് നമ്പ്യാർ തുള്ളൽ അവതരിപ്പിച്ചത്.നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നതാണ് തുള്ളൽ. തുള്ളൽ മൂന്ന് തരത്തിലുണ്ട് അവ ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ , ശീതങ്കൻ തുള്ളൽ. ഓരോനിന്നും വ്യത്യസ്‌തമായ വേഷവിധാനങ്ങളും നൃത്ത രീതിയുമാണ് ഉള്ളത്. താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുമ്പോൾ അവയുടെ വ്യത്യാസം നമ്മുക്ക് മനസിലാക്കാൻ സാധിക്കും.