ഓണക്കാലത്തെ വിനോദങ്ങളിൽ കേരളത്തിലെ കരങ്ങൾക്ക് ശക്തി പകർന്ന കായികവിനോദമാണ് ഓണത്തല്ല്.
കൈയാങ്കളി, ഓണപ്പട എന്നൊക്കെ പേരുകളുണ്ട്.
ദേശാധിപന്മാർ തല്ലുകാരെയും കാണികളെയും ഒതുക്കി നിർത്തും. ഇതാണ് ചേരി ഒരുക്കൽ. മത്സരം തുടങ്ങാൻ നിർദേശം നൽകുന്നതോടെ ഇരു ചേരികളിലും ഉള്ളവർ 'ചേരിക്കളി' എന്ന അഭ്യാസപ്രകടനം ആരംഭിക്കും. ഇനിയാണ് തല്ല്' ചേരിയിൽ നിന്ന് ഓരോരുത്തരായി മുമ്പോട്ടു വന്ന് തല്ലു തുടങ്ങുന്നു.
കൈമലർത്തിയെ തല്ലാവൂ. ഇടി, കടി ഒന്നും പാടില്ല. അങ്ങനെ ചെയ്താൽ തല്ല് നിയന്ത്രിക്കുന്ന ചേതന്മാർ അവരെ പുറത്താക്കും. അടി തടഞ്ഞ് എതിരാളിക്ക് അടികൊടുത്ത് മുന്നേറി എതിർകക്ഷിയുടെ വശത്തു കയറി പറ്റണം. അടിയേൽക്കുന്ന ആൾ പുറത്താകുന്നു. ഇത് കഴിഞ്ഞാൽ ഒന്നിലധികം തല്ലുകാർ ഇരുപക്ഷത്തുനിന്നുമെത്തി അഭ്യാസ പ്രകടനം നടത്തും.
സന്ധ്യയോടെ കളി തീർന്നതായി ദേശാധിപൻ പ്രഖ്യാപിക്കും. ചിലപ്പോൾ പിറ്റേന്നും തല്ലു നീളും. വളരെ പണ്ട് പത്തു ദിവസം വരെ ഓണത്തല്ല് നടത്തിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ അത് മൂന്നുദിവസമായി ചുരുക്കി. ഇന്ന് ഈ വിനോദം ഏറെക്കുറെ നാമാവശേഷമായി.