ഓണപ്പാട്ടുകൾ (Onappattukal)

RELATED POSTS

ഓണവുമായി ബന്ധപ്പെട്ട ധാരാളം നാടൻ പാട്ടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.  അവയിൽ ചിലത് ഇവിടെ നൽകുന്നു.
ഓണത്തപ്പോ കുടവയറോ
ഓണത്തപ്പോ കുടവയറോ
നാളേം പോലും തിരുവോണം
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
ചെരട്ട തല്ലിപ്പൊട്ടിച്ചൊരുപ്പേരീം.

ഓണം വന്നൂ കുടവയറാ
ഓണം വന്നൂ കുടവയറാ
ഓണസദ്യക്കെന്തെല്ലാം?
മത്തൻകൊണ്ടൊരെരിശ്ശേരി
മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയ മോര് നാരങ്ങാക്കറി
പച്ചടി കിച്ചടി അച്ചാറ്
പപ്പടമുണ്ട് പായസമുണ്ട്
ഉപ്പേരികളും പലതുണ്ട്.

തുമ്പപ്പൂവേ പൂത്തിരളേ
തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആയ്ക്കില ഈയ്ക്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
കാക്ക പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആയ്ക്കില ഈയ്ക്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
അരി പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആയ്ക്കില ഈയ്ക്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാംകുരുന്നില ഞാനും പറിച്ചു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു പോയ്
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞു പോയ്
പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ.

ഓണം ഓണം പൊന്നോണം
ഓണം ഓണം പൊന്നോണം
ഓണത്തിനിനിയൊരുങ്ങേണം
ഓണപ്പൂക്കൾ പറിക്കേണം
ഓണപ്പൂക്കളം തീർക്കേണം
ഓണപ്പാട്ടുകൾ പാടേണം
ഓണത്തപ്പനെ വാഴ്ത്തേണം
ഓണക്കോടിയുടുക്കേണം
ഓണസദ്യയുമുണ്ണേണം
ഓണം ഓണം പൊന്നോണം
ഓടിച്ചാടി രസിക്കേണം

ഓണം വരവായി
ഓണം വരവായി പൊന്നോണം
ഓണക്കളികൾ കളിക്കണ്ടേ
ഓണം കേറാമൂലയിലും
ഓണത്തുമ്പി പറക്കുന്നു

പൊലിപ്പാട്ട്
കറ്റക്കറ്റ കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ

പൂപറിക്കാൻ പോരുന്നോ?
പൂപറിക്കാൻ പോരുന്നോ?
പോരുന്നോ അതിരാവിലെ
ആരെ നിങ്ങൾക്കാവശ്യം
ആവശ്യം അതിരാവിലെ
(ചങ്ങാതിയുടെ പേര് ) ഞങ്ങൾക്കാവശ്യം
ആവശ്യം അതിരാവിലെ
ആരവളെ കൊണ്ടു പോകും
കൊണ്ടുപോകും അതിരാവിലെ
ഞാനവളെ കൊണ്ടു പോകും
കൊണ്ടുപോകും അതിരാവിലെ

ഓണം വന്നൂ ...
ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ?
ചന്തയ്ക്കു പോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നൂ?
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലീ ഓണം വന്നൂ?

OnamPost A Comment:

0 comments: