കേരളത്തിൻറെ ദേശീയോത്സവമായ ഓണത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യമാണ് ഈ കഥയ്ക്കു പിന്നിൽ. ഓണാഘോഷത്തെക്കുറിച്ച് ധാരാളം വിശ്വാസങ്ങൾ നിലവിൽ ഉണ്ടെങ്കിലും മഹാബലി യുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രചാരം.
"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും...."
ഓണത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമയിൽ എത്തുന്ന വരികയാണല്ലോ ഇത്. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ കേരളത്തിൽ പ്രചരിച്ചിരുന്ന 'മഹാബലി ചരിതം' പാട്ടിൽ നിന്നാണ് ഈ വരികൾ.വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്നെ നാടു കാണാൻ വരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണത്രെ അന്നേദിവസം കേരളീയർ ഗംഭീരമായി ഓണം ആഘോഷിക്കുന്നത്.
ഓണത്തിന്റെ ഉത്ഭവം എങ്ങനെയായിരുന്നാലും അത് ലോകമെങ്ങുമുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഉത്സവം ആണ്. നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും സാഹിത്യത്തിലും എല്ലാം ഓണത്തിന് വ്യക്തമായ സ്വാധീനമുണ്ട്.