Ubendu Installation Problem with WiFi in HP Laptop

Mash
0
ഉബുണ്ടു 18.04 ഇൻസ്റ്റോൾ ചെയ്‌ത Hp ലാപ്പിൽ വൈഫൈ ലഭിക്കുന്നില്ലെങ്കിൽ പൊതു പരിഹാരം

സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക. f10 key പ്രെസ്സ്  ചെയ്ത്  ബയോസിൽ പ്രവേശിക്കുക . വയർലെസ്സ് നെറ്റ് വർക്ക് ഓഫ്‌ ആണെങ്കിൽ ഓൺ ചെയ്യുക .തുടർന്ന്  f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക. അതിന് ശേഷം, കംപ്യൂട്ടറിന്റെ ഹോം ഫോൾഡറിൽ പോയി ടെർമിനൽ തുറക്കുക.

*സ്റ്റെപ്പ് 1*
   sudo apt-get install linux-headers-$(uname -r) build-essential git

*സ്റ്റെപ്പ് 2*
 git clone https://github.com/lwfinger/rtlwifi_new.git

*സ്റ്റെപ്പ് 3*
   cd rtlwifi_new/ && git checkout origin/extended -b extended

*സ്റ്റെപ്പ് 4*
sudo make install

*സ്റ്റെപ്പ്  5*
  ഇൻസ്റ്റാളേഷൻ success  എന്ന്  കാണിച്ചാൽ താഴെയുള്ള  2 കമാൻഡ്കൾ നൽകണം

sudo modprobe -r rtl8723de

sudo modprobe rtl8723de

*സ്റ്റെപ്പ്  6*                                                                                                                                             താഴെ കൊടുത്തിരിക്കുന്ന  error കാണപ്പെടുന്നു എങ്കിൽ ചെയ്യേണ്ടത്                                                    modprobe: ERROR: could not insert ‘rtl8723de’: Required key not available

ബയോസിൽ പ്രവേശിക്കുക .Secure boot ഓഫ് ചെയ്യുക .തുടർന്ന്  f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക.തുടർന്ന് അൽപ്പസമയത്തിനകം  സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന പാസ് കോഡ് ടൈപ്പ് ചെയ്ത് enter key  പ്രസ് ചെയ്യുക......... 
വിനോദ് വി കെ നിലമ്പൂർ

ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
........................................
1.നെറ്റ് വർക്ക് കേബിൾ മുഖേന ലാപ്പിൽ ഇന്റർനെറ്റ് ലഭ്യമാക്കിയിരിക്കണം.
2 .ടെർമിനൽ താഴെ പറയുന്ന ക്രമത്തിലും തുറക്കാവുന്നതാണ് (Applications > Accessories >Terminal).
3.കമാൻഡ്കൾ  ഒന്നിച്ചല്ല  ടൈപ്പ് ചെയ്യേണ്ടത് , ആദ്യം ഒന്നാമത്തെ കമാൻഡ് ടൈപ്പ് ചെയ്യുക enter key പ്രസ് ചെയ്യുക,അതിന്റെ റിസൾട്ട്  വന്നതിനുശേഷം ആണ് അടുത്ത കമാൻഡ് നൽകേണ്ടത് .
3.കമാൻഡുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കുക.ഇല്ലെങ്കിൽ തെറ്റിപ്പോകാൻ സാധ്യതയുണ്ട്.
ഒന്നുകിൽ ഈ കമാന്റുകൾ നിങ്ങളുടെ  മെയിലിലേക്ക് അയക്കുക. എന്നിട്ട് ആ മെയിൽ കംപ്യൂട്ടറിൽ തുറക്കുക. അല്ലെങ്കിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് നിങ്ങളുടെ വാട്ട്സ്ആപ്പ് കമ്പ്യൂട്ടറിൽ തുറന്നാലും മതി. Kde connnect ഉപയോഗിക്കുകയും ആകാം . കമാന്റുകൾ കോപ്പി പേസ്റ്റ് ചെയ്യാൻ എളുപ്പമായിരിക്കും.
--------------------------
 കടപ്പാട് :വിനോദ് വി കെ നിലമ്പൂർ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !