ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പ്രവേശനോത്സവഗാനം

Mashhari
0
ആകാശച്ചെരുവിൽ നീളെ
മണിമുകിലിൻ കളിയാട്ടം
മഴ മണികൾ പൊഴിയുന്നേ,,,
തക തന്നാരം പാടുന്നേ,,,,
വർണപ്പൂങ്കുട ചൂടി വരുന്നേ,,, പൂമ്പാറ്റക്കൂട്ടം
മണ്ണിൻ -,,..... മാലാഖ കൂട്ടം,,

അക്ഷരമുത്തുകൾ വാരിയെടുക്കാൻ,,
വിജ്ഞാനത്തിൻ ചെപ്പു നിറയ്ക്കാൻ,,
പുസ്തസഞ്ചിയുമായി വരുന്നേ,,,, കുട്ടിക്കൂട്ടം,,
നാട്ടിൻ ......കുറുമ്പു കൂട്ടം

ഉത്സവമുണരുകയായ്,,,
ആഘോഷത്തിൻ കാഹളമുയരുകയായ്
അറിവിൻ നിറവാം തിരുമുറ്റത്ത്,
വർണോത്സവമായ്,,,
നക്ഷത്രക്കുഞ്ഞുങ്ങൾ തൻ
കളിചിരിയാരവമായ്,,


കുഞ്ഞനണ്ണാന്റെ കഥകളുണ്ടേ,,,,
പഞ്ചവർണ്ണക്കിളി പാട്ടുമുണ്ടേ,,,,,,
മയിലമ്മപ്പെണ്ണിന്റെ നാട്യമുണ്ടേ,,,
ചങ്ങാതിക്കൂട്ടത്തിൻ മേളമുണ്ടേ,,,
താളമിട്ടാടാൻ വായോ,,,,,,,,,,,
കൂട്ടുകാരേ

നന്മ മരത്തിൻ തണലിലിരുന്ന്
മേന്മ നിറഞ്ഞ് വളർന്നീടാം,,
അറിവിന്നക്ഷര മധുരം കൂട്ടി
അന്നമറിഞ്ഞ് നുകർന്നീടാം,,,
കർമപഥത്തിൽ വിജയം നേടാം
ഒരുമിച്ചൊന്നായ് മുന്നേറാം,,


ശാസ്ത്രസത്യങ്ങളിൽകൺ-
തുറക്കാം
ഗണിതക്കുരുക്കിന്റെ കെട്ടഴിക്കാം
വാത്സല്യമായമ്മ മലയാളവും
നാടിന്റെ നന്മയും കൂടെയുണ്ടേ,,
വഴിവിളക്കായെന്നും ജ്വലിച്ചിടേണം,,, നിങ്ങൾ,
നേരിന്റെ വെട്ടം തെളിച്ചിടേണം,,,


സുധീർ കുമാർ,,,,

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !