ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ ഒ.ഇ.സി. വിഭാഗം വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് ഈ സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെയാകും നല്‍കുകയെന്നു പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആനുകൂല്യത്തിന് അര്‍ഹരായവര്‍ മേയ് 31നകം വിദ്യാര്‍ഥിയുടേയും രക്ഷിതാവിന്റെയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ അത് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.