കേരളത്തിലെ നദികൾ
44 നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവച്ച് പടിഞ്ഞാറോട്ടൊഴുകി കായലുകളിലോ കടലിലോ ചെന്നെത്തുന്നവയാണ് 41 എണ്ണം. വളരെ ദൂരം ഒരേ ദിശയിൽ ഒഴുകുന്നവയാണ് കേരളത്തിലെ നദികൾ. മൂന്നു നദികൾ കിഴക്കോട്ടും ഒഴുകുന്നു. 15 കിലോമീറ്ററിലധികം നീളമുള്ള ജലപ്രവാഹങ്ങളെയാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 100 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള 11 നദികൾ ഉണ്ട് കേരളത്തിൽ. 244 കിലോമീറ്റർ നീളമുള്ള പെരിയാർ ആണ് നീളത്തിലും നീരൊഴുക്കിലും കേരളത്തിലെ ഏറ്റവും വലിയ നദി. 16 കിലോമീറ്റർ നീളമുള്ള മഞ്ചേശ്വരം പുഴയാണ് ഏറ്റവും ചെറുത്. ഇത് കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നടികൂടിയാണ്. നെയ്യാർ ആണ് കേരളത്തിൻറെ തെക്കേയറ്റത്തുകൂടി ഒഴുകുന്ന നദി.
- കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ് ഭാരതപ്പുഴ.
- ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ (ചിറ്റൂർ പുഴ), കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾ.
- നീളത്തിൽ മൂന്നാം സ്ഥാനത്തുള്ള പമ്പാ നദി 'ബാരിസ്' എന്നാണ് പ്രാചീന കാലത്ത് അറിയപ്പെട്ടത്.
- പെരിയാർ പ്രാചീന കാലത്ത് 'ചൂർണി' എന്നറിയപ്പെട്ടിരുന്നു.
- ഇടുക്കി, പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം തുടങ്ങിയ ജലവൈദ്യുത പദ്ധതികൾ പെരിയാറിലാണ് സ്ഥിതി ചെയ്യുന്നത്.
- മുല്ലയാർ, മുതിരപ്പുഴ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, പെരിഞ്ചാൻകുട്ടിയാർ എന്നിവയാണ് പെരിയാറിന്റെ പോഷകനദികൾ.
- ആലുവായിൽ വച്ച് പെരിയാർ മംഗലപ്പുഴ, മാർത്താണ്ഡൻപുഴ എന്നിങ്ങനെ രണ്ടു ശാഖകളായി പിരിയുന്നു.
- പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് :- കുട്ടനാട്
- ഇന്ത്യയിലെ English Channel എന്നറിയപ്പെടുന്നത് :- മയ്യഴിപ്പുഴ