നാന്നൂറു വർഷത്തോളം പഴക്കമുള്ള ഒരു കലാരൂപമാണ് മാർഗംകളി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹ ആഘോഷവേളകളിലും പെരുന്നാളുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു കലാരൂപമാണിത്.
ക്രിസ്തീയ ആചാരങ്ങളും കേരളീയ സംസ്കാരവും സമന്വയിപ്പിക്കുന്ന കലാരൂപമാണിത്. മാർത്തോമ പ്രകീർത്തനം, ബൈബിൾ കഥകൾ, സെന്റ് തോമസ് കഥകൾ എന്നിവയാണ് മാർഗംകളിയിലെ പാട്ടിലുള്ള പ്രമേയം. ആദ്യകാലത്ത് പുരുഷന്മാരായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. സ്ത്രീകൾ കളി അവതരിപ്പിച്ചു തുടങ്ങിയതോടെ മാർഗംകളി പരിഷ്കരിക്കപ്പെട്ടു. പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമാണ് കളിക്കാർ ധരിക്കുന്നത്.