കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ നിലനിൽക്കുന്ന കലാരൂപമാണ് ഒപ്പന. കല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മണവാട്ടിക്കു ചുറ്റും കൂട്ടുകാരികൾ മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പാടി കളിക്കുന്നതാണ് ഇതിന്റെ രീതി. പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഒപ്പനക്കാർ ധരിക്കുന്നത്. കൈയിലും കാലിലും മൈലാഞ്ചി അണിയുന്ന പതിവുമുണ്ട്. മാപ്പിള വീടുകളിലെ അകത്തളങ്ങളിൽ കളിച്ചിരുന്ന ഈ കലാരൂപം ഇന്ന് ഹൃദ്യവും ആകർഷകവുമായ ഒരു കലാവിരുന്നായി മാറിയിരിക്കുന്നു.
ഒപ്പന - ലഘു കുറിപ്പ്
November 23, 2017
0
Tags: