ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സ്റ്റിയറിംഗ് കം മോണിറ്ററിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങൾ

Harikrishnan
0
പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി.ഉഷാ ടൈറ്റസിന്റെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ ..
1. സ്കുൾ പാചകക്കാരുടെ പ്രായപരിധി 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും.
2. 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ കൂടുതൽ പാചകക്കാരെ നിയമിക്കാം.
3. 100 കുട്ടികൾ വരെ  കണ്ടിജൻസി ചാർജ്ജ് 9 രൂപയാക്കി.
4. ഒരു കുട്ടിക്ക് 2 രൂപ നിരക്കിൽ പഞ്ചായത്ത് തലത്തിൽ പച്ചക്കറി വിതരണം ചെയ്യാൻ കടുബശ്രീയെ ചുമതലപ്പെടുത്തും
5. അരി സ്കൂളുകളിൽ നേരിട്ട് എത്തിക്കാൻ സിവിൽ സപ്ലൈസിനോട്  നിർദ്ദേശം വയ്ക്കും.
6. ജില്ലാ, സംസ്ഥാന തലത്തിൽ നല്ല രീതിയിൽ ഭക്ഷണം നൽകുന്ന സ്ക്കൂളുകൾക്ക് ക്യാഷ് അവാർഡ് നൽകും. ഇതിനായി 20 ലക്ഷം മാറ്റിവെയ്ക്കും. സംസ്ഥാന തലത്തിൽ 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം എന്ന ക്രമത്തിലും, ജില്ലാ തലത്തിൽ 30000, 20000, 10000 എന്ന ക്രമത്തിലും ആയിരിക്കും ക്യാഷ് അവാർഡ്.
7. ഉപജില്ലാ, ജില്ലാ, സംസ്ഥാന മോണിറ്ററിങ്ങ് കമ്മിറ്റികളിൽ  യഥാക്രമം NM0, NFS, കോർഡിനേറ്റർമാർ എന്നിവരെ അംഗങ്ങളാക്കും.
8. നവമ്പർ ഒന്ന് മുതൽ ഗ്യാസ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ.
9. പാചകപ്പുര നവീകരണത്തിനുള്ള വിശദാംശങ്ങൾ ബദ്ധപ്പെട്ട NM0 മാർ നൽകണം.
10. ഭക്ഷണം കഴിച്ച കുട്ടികളുടെ കണക്ക് ഡെയ്ലി അപ്പ് ലോഡ് ചെയ്യുന്നതിന് SMS സംവിധാനം കൂടി ഏർപ്പെടുത്തും.
11. പാൽ വിതരണം ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ക്രമീകരിക്കും.
12. സ്കുളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തും.
13. റവന്യു ജില്ലാ തലത്തിൽ ജില്ലാ നൂൺ മീൽ ഓഫീസറുടെ ചുമതലയിൽ നടക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ Audit ഉപജില്ലാ തലത്തിൽ നൂൺ മീൽ ഓഫീസറുടെ ചുമതലയിൽ നടക്കും.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !