ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാന നൃത്തരൂപമാണ് ഇത്. കുമ്മാട്ടിപ്പുല്ല് എന്ന ഒരിനം പുല്ല് കോർത്ത് ശരീരമാകെ കെട്ടിവച്ചു മുഖം മൂടിയും ധരിച്ചുകൊണ്ടാണ് ഈ നൃത്തം ചെയ്യുന്നത്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെയാണ് കുമ്മാട്ടി വേഷക്കാർ അവതരിപ്പിക്കുന്നത്. കുമ്മാട്ടിയിലെ പ്രധാന കഥാപാത്രം 'തളു'വാണ്. ഓണവില്ലും ചെണ്ടയുമാണ് പശ്ചാത്തല വാദ്യങ്ങൾ.