അത്തിമരത്തിൽ മങ്കിച്ചൻ
സർക്കസ്സ് കാട്ടി രസിക്കുന്നേ
വാലേൽത്തൂങ്ങി തലകീഴായ്
ചാഞ്ചാട്ടക്കളിയാടുന്നേ....
കൊമ്പിൽ നിന്നും കൊമ്പിൻമേലായ്
കൈ കുത്തിക്കൊണ്ടോടുന്നേ
ഓടുന്നേരം പഴങ്ങളെല്ലാം
ബ്ലും! ബ്ലും !ബ്ലും !ബ്ലും ! വെള്ളത്തിൽ
തടിയൻ വലിയൊരു മുതലച്ചാർ
വായ തുറന്നു കിടന്നിട്ട്
പഴങ്ങളെല്ലാം ഗ്ലും !ഗ്ലും !ഗ്ലും !ഗ്ലും !
വെക്കം വെക്കം സാപ്പിട്ടേ!
ബ്ലും .... ബ്ലും ... ഗ്ലും... ഗ്ലും ...
August 01, 2017
0
Tags: