കൈപ്പുസ്തകം വായിക്കാം...
മഴക്കൊയ്ത്തുത്സവം
June 05, 2017
0
വേനലെത്തും മുമ്പെ വരണ്ടുണങ്ങിയ കേരളത്തെ വരും വർഷങ്ങളിൽ ജലസമൃദ്ധമാക്കാൻ സർക്കാർ പദ്ധതിയാണ് മഴക്കൊയ്ത്തുത്സവം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി. ഭൂജലനിരപ്പ് താഴാതെ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മഴക്കൊയ്ത്തുത്സവം പദ്ധതി നടപ്പാക്കുന്നത്. മഴക്കുഴികള്‍ നിര്‍മിക്കുന്നത് ജലം മണ്ണിലേക്ക് ഇറക്കുന്നതിനും കിണര്‍ റീചാര്‍ജിംഗിനും വഴിയൊരുക്കും. കടുത്ത വരള്‍ച്ച നേരിട്ട കേരളത്തിന് വലിയൊരു ബദല്‍ മാതൃകയാണ് ഈ പദ്ധതി. ജലസ്രോതസുകള്‍ വറ്റിവരണ്ടത് നമ്മുടെ പ്രവര്‍ത്തി മൂലമാണ്. മണല്‍ഊറ്റുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തത് പ്രകൃതിയെ നശിപ്പിച്ചു. ഒരു ചെറിയ വിഭാഗം ചെയ്ത പ്രവര്‍ത്തിയുടെ ദോഷം കടുത്ത വരള്‍ച്ചയായി ഭൂരിപക്ഷം വരുന്ന ജനസമൂഹം അനുഭവിക്കുന്നു. ജലക്ഷാമമാണ് മനുഷ്യരാശി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി. ജലക്ഷാമം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മഴക്കൊയ്ത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
Tags: