ഉറുമ്പും മിന്നാമിനുങ്ങും

Harikrishnan
ഉറുമ്പും മിന്നാമിനുങ്ങും
പമ്മിപ്പമ്മി പണ്ടൊരുനാളിൽ
സർക്കസ് കാണാൻ പോയല്ലോ....

വഴിയിൽ കണ്ടൊരു വണ്ടീൽ
രണ്ടുപേരും കേറിയിരുന്നൂ
ആരും കാണാതങ്ങെത്തീ....

അവിടെയതാ, സൈക്കിളിൻമേലൊരു കുട്ടിയാന
തലകുലുക്കി, കൈപൊക്കി ഗമയിലിരിപ്പൂ

രണ്ടുകാലിൽ നടന്നുവന്നൂ വീരൻ നായ്ക്കുട്ടൻ
കുതിരപ്പുറത്തു കേറി വന്നൂ ശൂരൻ കുരങ്ങച്ചൻ

ഉറുമ്പും മിന്നാമിനുങ്ങും
ആർപ്പുവിളിച്ചാർത്തു രസിച്ചൂ
അമ്പമ്പോ സർക്കസ് കെങ്കേമം!

എഴുത്ത് :- വിവേക്.കെ.ആർ  

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !