അയ്യപ്പഭക്തന്മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണ് അയ്യപ്പന്‍പാട്ട്. ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. പ്രാദേശിക വ്യതിയാനം വിവിധ ജില്ലകളില്‍ കാണാം. ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാര്‍ വീട്ടില്‍വെച്ചും ക്ഷേത്രത്തില്‍വെച്ചും അയ്യപ്പന്‍പാട്ട് നടത്താറുണ്ട്. പ്രത്യേകം ഉണ്ടാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പന്തലില്‍ പീഠവും നിലവിളക്കും വെക്കും. ഗണപതിത്താളം കൊട്ടിയതിന് ശേഷമാണ് പാട്ട് തുടങ്ങുന്നത്. ഉടുക്കു കൊട്ടിയാണ് പാടുന്നത്. ഇലത്താളവും ഉപയോഗിക്കും. പന്തളത്തു രാജാവിന്റേയും ശാസ്താവിന്റേയും കഥകളടങ്ങുന്നതാണ് പാട്ട്. ദേവാസുര യുദ്ധം, പാലാഴി മഥനം തുടങ്ങിയ കഥകളും പാട്ടിലുണ്ട്. പാട്ടിനൊപ്പം അയ്യപ്പന്മാര്‍ തുളളുകയും ചെയ്യും. ചില പ്രദേശങ്ങളില്‍ കളിക്കാര്‍ കനലില്‍ ചാടുന്ന ചടങ്ങും ഈ അനുഷ്ഠാനത്തിന്റെ ഭാഗമായുണ്ട്.
ചില സ്ഥലങ്ങളില്‍ അയ്യപ്പന്‍പാട്ട് കൂടുതല്‍ ആര്‍ഭാടപൂര്‍വ്വം നടത്താറുണ്ട്. ഇതിനെ അയ്യപ്പന്‍വിളക്ക് എന്നും വിളിക്കും. പരിപാടികളുടെ ഭാഗമായി കഥാഭിനയവും നടത്താറുണ്ട്. അയ്യപ്പന്‍, വാവര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രംഗത്തു വരും. യുദ്ധരംഗങ്ങളടക്കം നൃത്തരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്.