24 ദിവസത്തെ പരിശ്രമം കൊണ്ട് നിങ്ങൾക്കും പോസിറ്റീവ് ആകാം....
*1 REJECTION ( നിരസിക്കൽ )*
എല്ലാ ദിവസങ്ങളിലും ഇന്നു തൊട്ടു നിങ്ങളുടെ ചിന്തയെ 30 മിനിറ്റ് കൂടുമ്പോൾ നിങ്ങൾ നിരീക്ഷിക്കുക. നെഗറ്റീവ് ചിന്തയാണോ പോസിറ്റീവ് ചിന്തയാണോ എന്ന് നോക്കുക. നെഗറ്റീവ് ചിന്ത ആണെങ്കിൽ റീജെക്ഷൻ കമാൻഡ് കൊടുക്കുക. *ച്ചെ എന്നോ പോ എന്നോ നോ എന്നോ മനസ്സിൽ പറയുക,,* എന്നിട്ട് അവിടെ ഒരു പോസിറ്റീവ് വാക്ക് നിറക്കുക. ഞാൻ ഇപ്പോൾ മനസ്സിന്റെ തന്ത്രം മനസിലാക്കിയ ആള് ആണ്, ഇതെന്നെ സ്വാധീനിക്കുണ്ട്,എന്നെ പോലെ പലരും ജീവിക്കാൻ കൊതിക്കുന്നു, എനിക്ക് നിരവധി അനുഗ്രഹങ്ങൾ കിട്ടിയിട്ട് ഉണ്ട്, നിങ്ങളുടെ ജീവിതത്തിൽ കിട്ടിയ നേട്ടങ്ങളെ ആലോചിക്കുക. ഇനി ഞാൻ അങ്ങനെ ഒന്നും ചിന്തിക്കില്ല എന്നും പറയുക.ഒരു കള പിഴുതു കളയുക. പകരം പുതിയ ഒരു വിത്ത് അവിടെ വെക്കുക. ഇതു അടിക്കടി ആവർത്തിക്കുക.
*2 ACTION ( പ്രവർത്തനം)*
എന്തൊക്കെ ആണോ നിങ്ങളുടെ മനസ്സ് വേണ്ടാന്നു വെയ്ക്കുന്നത്, അതൊക്കെ കഷ്ടപ്പെട്ട് ചെയ്യുക. ഉദാഹരണത്തിന് രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സ് അയ്യോ ഇന്നു തണുപ്പാണല്ലോ എങ്കിൽ കുളിക്കണ്ട , എങ്കിൽ ഉടനെ എഴുന്നേറ്റു ഞാൻ കുളിക്കും എന്ന് പറഞ്ഞു കുളിക്കുക. ഇന്നു തുണി വാഷ് ചെയ്യണ്ട, നാളെ ചെയ്യാം എന്നാണു പറയുന്നത് എങ്കിൽ ഉടനെ തന്നെ പോയി ഡ്രസ്സ് അലക്കുക. എന്ത് നിങ്ങൾക്ക് ഇഷ്ടമല്ലയോ അത് കഷ്ടപ്പെട്ട് ചെയ്യുക.
നമ്മുടെ ഉള്ളിലെ ഛിദ്ര ശക്തിക്കു മുകളിൽ ഒരു അതിശുദ്ധം സ്ഥാപിക്കുക.
*"ഇഷ്ടമില്ലാത്തത് കഷ്ടപ്പെട്ട് ചെയ്യുമ്പോൾ കഷ്ടമുള്ളതു ഇഷ്ടപ്പെട്ടു തുടങ്ങും "*
*3 CHANGE YOUR ATTITUDE ( നിങ്ങളുടെ നിലപാട് മാറ്റം )*
ചില കാര്യങ്ങളിൽ ഉള്ള നിങ്ങളുടെ നിലപാട് മാറ്റുക ഉദാഹരണത്തിന് നിങ്ങൾക്ക് ചെറിയ ഒരു തലവേദന വന്നു, അപ്പോഴേ അയ്യോ എനിക്ക് എന്തോ ഭയകര എന്തോ പനി വരാൻ പോകുന്നു. എനിക്ക് ഇന്നു ഇനി ജോലി ഒന്നും ചെയ്യാൻ വയ്യ എന്നു പറയാതെ ചെറിയ ഒരു തലവേദന അല്ലേ ഉള്ളോ ? ഞാൻ കിടക്കനൊന്നും ഇല്ല അതൊക്കെ പെട്ടെന്ന് മാറും എന്നു ചിന്തിക്കുക.. ചെറിയ ചെറിയ സംഭവങ്ങളെ മൈൻഡ് ചെയ്യാതെ ഇരിക്കുക.
ഇതെല്ലാം നിങ്ങൾ ഇത്രയും ദിവസവും ചെയ്യുക ആണെങ്കിൽ നിങ്ങളുടെ തലച്ചോറിന്റെ ഭാഷ ക്രമേണ മാറാൻ തുടങ്ങും. നിങ്ങളുടെ തലച്ചോറിൽ എന്ത് കാര്യം ആണെങ്കിലും അടിക്കടി ആവർത്തിച്ചാൽ *നിങ്ങളുടെ ബ്രെയിൻ PATHWAY മാറാൻ തുടങ്ങും ക്രമേണ അത് നിങ്ങളുടെ സ്വഭാവം ആയിട്ട് മാറാൻ തുടങ്ങും.* നിങ്ങൾ ഒരു പോസിറ്റിവ് വ്യക്തി ആയി മാറും അപ്പോൾ നിങ്ങളുടെ വിജയങ്ങൾ കണ്ട് തുടങ്ങും..
*നിങ്ങളുടെ മനസിന് എതിരെ നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങൾക്ക് ആയിരം യുദ്ധത്തെ വിജയിക്കാം* എന്നാൽ നിങ്ങളുടെ മനസിനെ യുദ്ധത്തിൽ തോല്പിക്കാൻ ആണ് പ്രയാസം. നിങ്ങളുടെ ശത്രു പുറത്തല്ല, നിങ്ങളുടെ അകത്തു തന്നെ ആണ്...