
# നിരീക്ഷണം, വിവരേശഖരണം, വിശകലനം, അനുഭവങ്ങൾ പങ്കിടൽ, നിർമ്മാണം എന്നിവയിlലൂടെ ചലിക്കുന്ന വായുവാണ് കാറ്റ് എന്ന് തിരിച്ചറിയുക.
# അനുഭവങ്ങൾ പങ്കിടൽ, നിരീക്ഷണം,പരീക്ഷണം എന്നിവയിലൂടെ വായുവിലെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുക.
# പരീക്ഷണം, നിരീക്ഷണം, താരതമ്യം ചെയ്യൽ, എന്നിവയിലൂടെ വായുവിന് ഭാരം ഉണ്ടെന്നും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ടെന്നും തിരിച്ചറിയുക.
# പരീക്ഷണം, നിരീക്ഷണം എന്നിവയിലൂടെ വായുവിന്റെ ശക്തി തിരിച്ചറിഞ്ഞ് നിത്യജീവിതത്തിൽ പ്രയോഗിക്കുക.
പ്രവർത്തനം 1 കാറ്റ്
നമ്മളൊക്കെ ഉത്സവത്തിനും പെരുന്നാളിനും ഒക്കെ പോകാറുണ്ടല്ലോ അല്ലേ ? എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ ഉത്സവപ്പറമ്പിൽ കാണാറ് ?
നമ്മുക്ക് ഉത്സവപ്പറമ്പിൽ കാണുന്ന ഒരു സാധനം ഉണ്ടാക്കി നോക്കിയാലോ?
കുട്ടികൾക്ക് വിവിധ കളർ പേപ്പറുകൾ നൽകുന്നു പ്രൊജക്ടർ ഉപയോഗിച്ച് ഒരു കലിപ്പങ്കയുടെ നിർമ്മാണം കാണിക്കുന്നു കുട്ടികളെക്കൊണ്ട് നിർദേശങ്ങൾക്കനുസരിച്ചു അത് നിർമ്മിക്കുന്നു.
പിന്നീട് കുട്ടികളെ പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന ചിത്രകഥയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
ചിത്രകഥയിലെ കുട്ടിക്ക് അനുഭവപ്പെട്ട പ്രശനം ചർച്ച ചെയ്യുന്നു.
നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുേണ്ടാ ?
ബസ്സ് നിർത്തിയപ്പോൾ കുട്ടിയുടെ കളിപ്പങ്ക കറങ്ങാതിരിക്കുവാനുള്ള കാരണമെന്തായിരിക്കാം?
കുട്ടികൾ ഊഹം പറയുന്നു....
# ഏതൊക്കെ സാഹചര്യത്തിലാണ് കളിപ്പങ്ക നന്നായി കറങ്ങുക?
കുട്ടികൾ നിർമ്മിച്ച കളിപ്പങ്ക ഉപയോഗിച്ച് സ്വയം കണ്ടെത്തലുകൾ നടത്തുന്നു.
+ കളിപ്പങ്ക പിടിച്ച് ഓടുമ്പോൾ.
+ കാറ്റിനുനേരെ /ഫാനിനുനേരെ പിടിക്കുമ്പോൾ.
+ പങ്കയിലേയ്ക്ക് ശക്തിയായി ഊതുമ്പോൾ
+ കാറ്റ് വീശിക്കൊടുക്കുമ്പോൾ.
വേനൽക്കാലത്ത് കറന്റ് പോയാൽ വീട്ടിൽ നിങ്ങൾക്ക് ചൂട് അനുഭവപ്പെടുമ്പോൾ എന്താണ് ചെയ്യുക?
പേപ്പർ / വിശറി വീശും....
പേപ്പർ / വിശറി വീശുമ്പോൾ എന്താണ് സംഭവിക്കുന്നത്?
കാറ്റ് അനുഭവപ്പെടും.
കാറ്റിന്റെ സാന്നിധ്യം തിരിച്ചറിയാൻ നമ്മുക്ക് എങ്ങനെയൊക്കെയാണ് കഴിയുക?
# കാറ്റുള്ളപ്പോൾ ഇലകൾ ഇളകുന്നു
# മുടിയിഴകൾ ചലിക്കുന്നു.
# വസ്‌ത്രങ്ങൾ ഇളകുന്നു.
# ശക്തിയായ കാറ്റുള്ളപ്പോൾ മരങ്ങൾ ആടിയുലയുന്നു.
# കടലാസുകൾ / കരിയിലകൾ പാറിപ്പോകുന്നു.
# പുസ്തകത്തിലെ പേജുകൾ മറിയുന്നു.
പേപ്പർ/വിശറി വീശുമ്പോഴും ഫാൻ കറങ്ങുമ്പോഴും ചുറ്റുമുള്ള വായു ചലിക്കുന്നു.
[Note Book :- ചലിക്കുന്ന വായുവാണ് കാറ്റ്]
പ്രവർത്തനം 02 വായു എപ്പോഴും ചലിക്കുന്നുണ്ടോ?
ക്ലാസ് മുറിയിൽ പലയിടത്തായി കർപ്പൂരം ഒളിപ്പിച്ചു വയ്‌ക്കുന്നു. കർപ്പൂരത്തിന്റെ ഗന്ധം പരക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നു....
# എന്തെങ്കിലും വസ്തുവിന്റെ മണം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?
# എന്താണത്?
# എങ്ങിനെയാണ് ആ മണം നിങ്ങളുടെ മൂക്കിൽ എത്തിയത്?
# ഈ സമയത്ത് വായുവിന്റെ ചലനം ഉണ്ടായിരുന്നോ?
കടലാസ് സ്ട്രിപ്പ് ഉപയോഗിച്ച് വായുവിന്റെ നേർത്ത ചലനം തിരിച്ചറിയാനുള്ള ഉപകരണം നിർമ്മിക്കുന്നു..
നേർത്ത പേപ്പർ കഷണവും കട്ടിയുള്ള ചാർട്ടിന്റെ കഷണവും തൂക്കിയിടുന്നു.
ഏതാണ് കൂടുതലായി ചലിക്കുന്നത്?
[Note Book :- നേർത്ത പേപ്പർ ആണ് കൂടുതലായി ചലിക്കുന്നത്. അതിന് ഭാരം വളരെ കുറവായതിനാൽ വായുവിൽ നേർത്ത ചലനം ഉണ്ടാകുമ്പോൾ തന്നെ പേപ്പർ ചലിക്കും. കട്ടിയുള്ള പേപ്പർ ചലിക്കുവാൻ കൂടുതൽ ശക്തിയുള്ള കാറ്റ് ആവശ്യമാണ്. വായു എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ വായുവിലെ നേർത്ത ചലനങ്ങൾ പലപ്പോഴും നമുക്ക് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നില്ല.]
പ്രവർത്തനം 03 വായുവിൽ ജലം
ഗ്ലാസ് ടംബ്ലറിൽ ഐസുകഷണങ്ങൾ ഇടുന്നു ശേഷം കുറച്ചുനേരം നിരീക്ഷിക്കുന്നു....
# ഗ്ലാസ് ടംബ്ലറിന്റെ പുറത്ത് വെള്ളത്തുള്ളികൾ എവിടെ നിന്നാവും വന്നത് ?
[ചുറ്റുമുള്ള വായുവിലെ ജല കണികകളാണ് ഗ്ലാസ് ടംബ്ലറിന്റെ വശങ്ങളിൽ നാം കാണപ്പെടുന്നത്. നമ്മുടെ ചുറ്റുപാടും വളരെ നേർത്ത വെള്ളത്തുള്ളികൾ സ്ഥിതിചെയ്യുന്നുണ്ട്.]
പ്രവർത്തനം 04 വായുവിന് സ്ഥലം ആവശ്യമാണോ?
വിധുവിന്റെ സംശയം ചർച്ച ചെയ്യുന്നു....
പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന പരീക്ഷണം ചെയ്യുന്നു...
ചർച്ച നടത്തുന്നു...
പ്രവർത്തനം 05 വായുവിന്റെ ആകൃതി
പല ആകൃതിയിലുള്ള ബലൂണുകൾ കുട്ടികൾക്ക് നൽകുന്നു അവർ അത് വീർപ്പിക്കുന്നു..
എല്ലാവരും വായു തന്നെയാണല്ലോ ബലൂണിൽ കയറ്റിയത് എന്നിട്ട് എന്താണ് ഇങ്ങനെ പല ആകൃതി വന്നത്? കുട്ടികൾ പ്രതികരിക്കുന്നു.
[വായുവിന് നിശ്ചിത ആകൃതിയില്ല]
പ്രവർത്തനം 06 വായുവിന്റെ ഭാരം
പാഠപുസ്തകത്തിലെ പേജ് 99-ലെ പരീക്ഷണം കുട്ടികൾ തനിയെ ചെയ്യുന്നു.
നിരീക്ഷിക്കുന്നു
ചർച്ചയിലൂടെ വായുവിന് ഭാരം ഉണ്ടെന്ന് കണ്ടെത്തുന്നു.
പരീക്ഷണക്കുറിപ്പ് എഴുതുന്നു
പ്രവർത്തനം 07 വായുവിന്റെ ശക്തി
പുസ്തകം ഉയർത്തുന്ന പരീക്ഷണം ചെയ്യുന്നു
Note Book
വാതകത്തിന്റെ പ്രത്യേകതകൾ
# നിശ്ചിത ആകൃതിയില്ല
# സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്
# ഭാരമുണ്ട്
# സ്വതന്ത്രമായി ചലിക്കുന്നു.
ഒറിഗാമിപേപ്പർ, അലങ്കാരപ്പേപ്പർ, ഗ്ലാസ് ടംബ്ലർ, ഐസ് കഷണങ്ങൾ, ബലൂൺ
# ചലിക്കുന്ന വായുവാണ് കാറ്റ്.
# വാതകത്തിന്റെ വാതകത്തിന്റെ പൊതു സവിേശഷതകൾ
# വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്.
# വായുവിന്റെ ആകൃതി
# വായുവിന്റെ ഭാരം
# വായുവിന്റെ ശക്തി
# വസ്തുക്കളുടെ മൂന്ന് അവസ്ഥകൾ
# വായുവിന്റെ സവിശേഷതകൾ മനസ്സിലാക്കി അവ ദൈനംദിനജീവിതവുമായി എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുകയും അതിനെക്കുറിച്ചു കൂടുതൽ അറിയാനും അത് നിത്യജീവിതത്തിൽ പ്രയോഗിക്കുവാനുമുള്ള താത്പര്യം ഉണ്ടാകുന്നു.
# ചലിക്കുന്ന വായുവിനെ നമ്മൾ വിളിക്കുന്ന പേര് എന്താണ്?
# നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന വായുവിൽ എന്തൊക്കെ ഉണ്ടായിരിക്കും?
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക...
