എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...211. ഓടി+പോയി =
212. കര+ആമ =
213. താളമേളങ്ങൾ എന്ന പദം മാറ്റിയെഴുതിയാൽ? [താളത്തിലുള്ള മേളം, താളത്തിന്റെ മേളം, താളത്തോടുകൂടിയ മേളം, താളവും മേളവും]
214. മിഠായിപ്പൊതി എന്ന പുസ്തകം രചിച്ചത് ആരാണ്? [ഓ.എൻ.വി, സുമംഗല, കുഞ്ഞുണ്ണിമാഷ്]
215. ഒരു ചെടിയും നട്ടുവളർത്തീ;
ലോണാപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചീ-
ലോണച്ചോറെങ്ങനെ യുണ്ണാൻ ? ഈ വരികൾ രചിച്ചത് ആരാണ്? [എൻ.വി.കൃഷ്ണവാര്യർ, ഓ.എൻ.വി, ബാലചന്ദ്രൻ ചുള്ളിക്കാട്, പി.മധുസൂദനൻ]
216. അധ്വാനിക്കാതെ സുഖിമാന്മാരായിരുന്ന ആളുകളെ സൂചിപ്പിക്കുന്ന ചൊല്ല് ഏത്? [മടിയൻ മല ചുമക്കും; കന്നിനെ കയം കാണിക്കരുത്; കയ്യാടിയാലേ വായാടൂ; പത്തായം പെറും ചക്കി കുത്തും അമ്മ വെയ്‌ക്കും ഉണ്ണി ഉണ്ണും]
217. അക്ഷരമാലാ ക്രമത്തിൽ എഴുതിയ കൂട്ടം ഏത്? [ആനന്ദം, കാനനം, ഖഗം, വികൃതി; കരടി, കീചകൻ, ആമോദം, സന്തോഷം; ഖേദം, ഖിന്നത, ഖഗം, ഘടികാരം; അനുസ്‌മരണ , അമല, ആകാശം, അതിര്]
218. കൂട്ടത്തിൽ പെടാത്തതേത്? [വേനൽക്കിനാക്കൾ, മുത്തശ്ശിക്കഥ, ഒറ്റവാക്ക്, തുള്ളൽപ്പാട്ട് ]
219. ആരല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍.
പാരിതിലെല്ലാമെന്നെ.
പഠിപ്പിക്കുന്നുണ്ടെന്തോ! - ഈ വരികൾ രചിച്ചത് ആരാണ്?
220. വായസം എന്ന പദത്തിന്റെ അർഥം?
221. 'ആയെന്ന്' പിരിച്ചെഴുതിയാൽ?
222. 'ഒരു മുറം മലരിൽ ഒരു തേങ്ങാപ്പൂള്' - ഈ കടങ്കഥയുടെ ഉത്തരമെന്ത്?
223. വളപ്പൊട്ടുകൾ എന്ന പുസ്തകം രചിച്ചത് ആരാണ്?
224. പ്രാലേയം എന്ന വാക്കിന്റെ അർഥം?
225. ഒരു കുട്ടിയോട് ഒരു സംഖ്യയെ 3 കൊണ്ട് ഗുണിക്കാൻ പറഞ്ഞപ്പോൾ ഹരിക്കുകയാണ് ചെയ്തത്. അപ്പോൾ ഉത്തരം 15 കിട്ടി. ശരിയായി ചെയ്തിരുന്നെങ്കിൽ എത്രയാണ് ഉത്തരം ലഭിക്കുക?
226. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണല്ലോ ജവഹർലാൽ നെഹ്‌റു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്ര വർഷം തുടർന്നു ?
227. ഐതിഹ്യമാല രചിച്ചത് ആരാണ്?
228. ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ബഹുമതി ഏതാണ്?
229. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം ഏതാണ്?
230. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏതാണ്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
212. കരയാമ
213. താളവും മേളവും
214. സുമംഗല
215. എൻ.വി.കൃഷ്ണവാര്യർ
216. പത്തായം പെറും ചക്കി കുത്തും അമ്മ വെയ്‌ക്കും ഉണ്ണി ഉണ്ണും
217. ആനന്ദം, കാനനം, ഖഗം, വികൃതി
218. ഒറ്റവാക്ക് = ഒറ്റ+വാക്ക്
219. ഒളപ്പമണ്ണ
220. കാക്ക
221. ആയി+എന്ന്
222. ചന്ദ്രനും നക്ഷത്രങ്ങളും
223. ഓ.എൻ.വി
224. മഞ്ഞ്
225. 135 [15X3=45; 45X3=135]
226. 17 വർഷം
227. കൊട്ടാരത്തിൽ ശങ്കുണ്ണി
228. ഭാരതരത്‌ന
229. വരയാട്
230. ഭൂട്ടാൻ