The importance of soil | മണ്ണിന്റെ പ്രാധാന്യം

Mash
0
സസ്യങ്ങൾക്കും മറ്റുജീവികൾക്കും മണ്ണുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന ധാരണ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ഭാഗത്തിന്റെ ഉദ്ദേശ്യം.
മണ്ണിര
അനലൈഡ് എന്ന വിഭാഗത്തിൽ പെടുന്ന ഒരു ജീവിയാണ് മണ്ണിര. ഈർപ്പമുള്ള ത്വക്കാണ് മണ്ണിരയുടെ ശ്വാസനാവയവം. അതിനാൽ ഈർപ്പമുള്ള മണ്ണിലാണ് മണ്ണിര സാധാരണയായി കാണപ്പെടുന്നത്. മണ്ണിര മണ്ണു തുരന്ന് മണ്ണിനുമുകളിലേയ്‌ക്കും താഴേയ്‌ക്കും സഞ്ചരിക്കുമ്പോൾ മണ്ണിലെ വായൂ സഞ്ചാരം കൂടുകയും ഇത് സസ്യവളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ജൈവാംശമുള്ള മണ്ണാണ് മണ്ണിരയുടെ ഭക്ഷണം. മണ്ണിരയുടെ കാഷ്ഠം മണ്ണിൽ വളമായി മാറുന്നു. മണ്ണിര ഒരു ദ്വിലിംഗ ജീവിയാണ്. കീടനാശിനിയുടെ ഉപയോഗം, രാസപ്രയോഗം, മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടൽ [വലിയ ചൂട് കാരണം] എന്നിവയെല്ലാം മണ്ണിരയുടെ എണ്ണം കുറയുവാൻ കാരണമായീട്ടുണ്ട്.
മണ്ണ് കൊണ്ട് ജന്തുക്കൾക്കും സസ്യങ്ങൾക്കും എന്തെല്ലാം പ്രയോജനങ്ങൾ ആണുള്ളത് ? What are the benefits that creatures and plants get from soil?
* വിവിധ ജീവികൾക്ക് വാസസ്ഥലം ഒരുക്കുന്നു.[Provides habitat for various organisms.]
* സസ്യങ്ങൾക്കും വിവിധ ജീവികൾക്കും ആഹാര സമ്പാദനത്തിന് സഹായിക്കുന്നു.[Helps in obtaining food for plants and various organisms.]
* ജീവികൾക്ക് മണ്ണും മാളങ്ങളും സംരക്ഷണവും അഭയവും നൽകുന്നു.[Soil and burrows provide protection and shelter to organisms.]
* സസ്യങ്ങൾ വളരുവാനും അവയുടെ വേരുകൾ ഉറപ്പിച്ചു നിർത്തുവാനും സഹായിക്കുന്നു. [Soil helps plants to grow and keep their roots strong.]
* കാലാവസ്ഥ നിയന്ത്രണത്തിൽ നിർണായക പങ്കു വഹിക്കുന്നു. [Soil plays a crucial role in climate regulation.]
* ജല ശുദ്ധീകരത്തിനും ജല ലഭ്യത ഉറപ്പു വരുത്തുന്നതിനും സഹായിക്കുന്നു. [Helps in water purification and ensuring water availability.]
മനുഷ്യർക്ക് ഏതെല്ലാം വിധത്തിൽ മണ്ണ് പ്രയോജനപ്പെടുന്നു? How does soil benefit humans?
. കൃഷിക്ക് [For Farming]
. പൂന്തോട്ടത്തിന് [For Gardening]
. വീട് നിർമ്മാണത്തിന് [For house construction]
. ചട്ടി,കലം, ഓട് തുടങ്ങിയ സാമഗ്രികൾ നിർമ്മിക്കുന്നതിന് [For making pots, pans, tile etc]
. സസ്യങ്ങൾ വളർത്തുന്നതിന് [For growing plants.]
. കരകൗശല വസ്‌തുക്കളുടെ നിർമ്മാണത്തിന്. [For making handicrafts items.]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !