കടങ്കഥകൾ

Mash
0
#
മക്കളെ കൊല്ലുന്ന അമ്മ - തീപ്പെട്ടി
#
വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടും - സൈക്കിൾ
#
വടി എടുത്താൽ കാള ഓടും - വഞ്ചി
#
കാടുവെട്ടി തോടുവെട്ടി പാറ വെട്ടി വെള്ളം കണ്ടു.- തേങ്ങ
#
വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം - കണ്ണ്
#
മണ്ണിനടിയിൽ പൊന്നമ്മ - മഞ്ഞൾ
#
വായില്ല നാക്കുണ്ട്, നാവിന്മേൽ പല്ലുണ്ട് - ചിരവ
#
കാട്ടിലെയുർവശി കണ്ണെഴുതി - കുന്നിക്കുരു
#
ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാൻ മാപ്പിള തീകൂട്ടി - മിന്നാമിനുങ്ങ്
#
വെളുത്തപൊലീസിനു കറുത്ത തൊപ്പി - തീപ്പെട്ടിക്കൊള്ളി
#
കുറ്റിക്കാട്ടിൽ കൊയ്ത്തരിവാൾ - അമ്പിളിക്കല
#
വെട്ടിയാൽ പിന്നെയും വളരും - തലമുടി
#
കുലുകുലുകൊമ്പത്തായിരം രസക്കുടുക്ക - നെല്ലിക്ക
#
കറിമുമ്പൻ ഇലയ്ക്കുപിമ്പൻ - കറിവേപ്പില
#
എല്ലുണ്ട് തോലുണ്ട് മാംസമുണ്ട് രോമമുണ്ട് മനുഷ്യനല്ല മൃഗവുമല്ല - തേങ്ങ
#
തലതൂക്കിക്കറങ്ങും മുറിക്കയ്യൻ - ഫാൻ
#
അമ്മയെ ഉമ്മവച്ചു, മകൻ വെന്തുമരിച്ചു - തീപ്പെട്ടി
#
കൊമ്പൻ കാള ഇഴഞ്ഞുവരുന്നു പിടിക്കാൻ ചെന്നാൽ കൊമ്പില്ല - ഒച്ച്
#
അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട് - ആമ
#
അനേകം മതിൽക്കെട്ടി, അതിനകത്തൊരു വെള്ളിവടി - വാഴപ്പിണ്ടി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !