QIP Meeting 26/09/2023

Mashhari
0
01. LP, UP, HS വിഭാഗം അധ്യാപകർക്ക് ഒക്ടോബർ 7ന്‌ ക്ലസ്റ്റർ പരിശീലനം.
02. നവംബർ 23, 2024 ജനുവരി 11 നും LP, UP, HS, HSS അധ്യാപകർക്കും 2024 ഫെബ്രുവരി 5 ന് LP, UP അധ്യാപകർക്കും ക്ലസ്റ്റർ പരിശീലനം നടക്കും.
03. അടുത്ത വർഷം നടക്കുന്ന NAS ന് മുന്നോടിയായി, കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടത്തുന്ന സ്റ്റേറ്റ് എഡ്യൂക്കേഷണൽ അച്ചീവ്മെൻ്റ് സർവ്വെ (SEAS) 2023 നവംബർ 3 ന് നടക്കും. ഇതിൽ സംസ്ഥാനത്തെ 10789 സ്കൂളുകളിൽ നിന്നുള്ള, 3, 6, 9 ക്ലാസുകളിലെ 323670 കുട്ടികൾ പങ്കെടുക്കും. നിലവിൽ, ദേശീയ സർവേകളിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ തിരിച്ചുവരവിന് ഈ സർവേയിൽ മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് യോഗം വിലയിരുത്തി. SEAS പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ അടുത്ത ക്ലസ്റ്റർ പരിശീലനത്തിൽ പരിചയപ്പെടുത്തുന്നതാണ്. ഒരു സ്കൂളിൽ നിന്ന് 30 കുട്ടികളാണ് ഈ സർവ്വേയിൽ പങ്കെടുക്കുക. സ്കൂളുകളും കുട്ടികളും റാൻ്റമായാണ് സെലക്ട് ചെയ്യപ്പെടുന്നത്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !