LSS STUDY NOTES - കലകളുടെ നാട്

Mash
1
എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കൊച്ചു കൂട്ടുകാർക്ക് വേണ്ടി ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ടു വരുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടാതെ ചെറു കുറിപ്പുകളും ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1
കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം? - കഥകളി
2
ഓമനത്തിങ്കൽ കിടാവോ
എന്ന താരാട്ടുപാട്ട് രചിച്ചത് ആരാണ്?- ഇരയിമ്മൻ തമ്പി
3
അങ്കകച്ചേകവരായ തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച തുടങ്ങിയവരുടെ വീരസാഹസികത വർണിക്കുന്ന പാട്ടുകൾ ഏത്? - വടക്കൻപാട്ട്
4
കേരളീയ സമൂഹത്തിന് മാപ്പിളപ്പാട്ടിന്റെ പരിചയപ്പെടുത്തിയ കവി? - മോയിൻ കുട്ടി വൈദ്യർ
5
സ്വാതി തിരുന്നാൾ ഏത് കലാരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? - കർണാടക സംഗീതം
6
കൂട്ടത്തിൽ പെടാത്തത് ഏത്?
തെയ്യം, പടയണി, തിറ, കഥകളി - കഥകളി
7
കലാരൂപം തിരിച്ചറിയുക :- ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തുന്നു. കേരളീയ വേഷത്തിൽ ദശപുഷ്‌പം ചൂടി കൈകൊട്ടി പാട്ടുപാടി സ്‌ത്രീകൾ കൊളുത്തിവച്ച നിലവിളക്കിനു ചുറ്റും കളിക്കുന്നു. - തിരുവാതിരകളി
8
കിളിമാനൂരിൽ ജനിച്ച ഈ ചിത്രകാരനാണ് ദേവീദേവന്മാരെ മനുഷ്യരൂപത്തിൽ വരയ്‌ക്കുന്നതിന് തുടക്കമിട്ടത്. - രാജാരവിവർമ്മ
9
കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ചത് ആരാണ്? - ഇരയിമ്മൻ തമ്പി
10
കേരളീയ സംഗീത ചരിത്രത്തിൽ അനുപമ സ്ഥാനമുള്ള ഈ ഭരണാധികാരി 'ഗർഭശ്രീമാൻ' എന്നറിയപ്പെട്ടു ആരാണിദ്ദേഹം? - സ്വാതി തിരുന്നാൾ
11
കലാരൂപം തിരിച്ചറിയുക - ഈ കലാരൂപം ആരംഭിക്കുന്നതിന് മുൻപ് മിഴാവ് കൊട്ടും. രംഗാവന്ദനത്തിനു ശേഷം ചാരി എന്ന നൃത്തം തുടങ്ങും. ഗദ്യപദ്യങ്ങൾ ചൊല്ലി അർത്ഥം പറയും. - ചാക്യാർകൂത്ത്
12
നിലവിളക്ക് കൊളുത്തി വെച്ച് അതിന് ചുറ്റും പരമ്പരാഗതമായ ക്രൈസ്‌തവ വേഷത്തിൽ പാടി ചുവടുവെച്ച് നടത്തുന്ന കളി. - മാർഗം കളി
13
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ കലാരൂപം? - കൂടിയാട്ടം
14
വടക്കൻ കേരളത്തിലെ കാവുകളിൽ ദേവപ്രീതിയ്‌ക്കായി നടത്തുന്ന അനുഷ്ഠാന കല ഏത്? - തെയ്യം
15
കലാരൂപം തിരിച്ചറിയുക:- ആദ്യ ചടങ്ങ് കച്ചകെട്ട്, തപ്പ് ആണ് പ്രധാന വാദ്യം, മധ്യ തിരുവിതാംകൂറിൽ നിലവിലുള്ള പ്രചീന കല - പടയണി
Tags:

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !