Land of Arts - Question And Answers

Mash
0

1
രാജാരവിവർമ്മയുടെ ജന്മസ്ഥലം എവിടെയാണ് ? [ Where is the birthplace of Raja Ravivarma ? ]
ANS:- കിളിമാനൂർ ( Kilimanoor )
2
പ്രസിദ്ധ താരാട്ട് പാട്ടായ " ഓമനത്തിങ്കൾ കിടാവോ " രചിച്ചത് ആര് ? [ Who wrote the famous lullaby “ Omanathinkal Kidavo” ?]
ANS:- ഇരയിമ്മൻ തമ്പി ( Irayimman Thampi )
3
" കേരളസംഗീതത്തിന്റെ വസന്തകാലം " എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് രാജാവിന്റെ ഭരണകാലത്തെയാണ് ? [ Whose reign is called “The golden period of Kerala music”? ]
ANS:- സ്വാതി തിരുനാൾ (Swathi Thirunal )
4
കീചകവധം , ഉത്തരാസ്വയംവരം , ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ച സംഗീതജ്ഞൻ ആരാണ് ? [ The musician who wrote the Attakkathas of Keechaka vadham, Uthara swayamvaram, and Dakshayagam ?]
ANS:- ഇരയിമ്മൻ തമ്പി ( Irayimman Thampi )
5
അങ്കച്ചേകവൻമാരുടെ വീരകഥകൾ പരാമർശിക്കുന്ന ഗാനശാഖ എത് ? [ The branch of music that describes the great stories of ankachekavas? ]
ANS:- വടക്കൻ പാട്ട് ( Vadakkan pattu )
6
ലോക പൈതൃക കലയായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമേത് ? [ Which is the first Indian dance form included by UNESCO in world heritage cultural forms ? ]
ANS:- കൂടിയാട്ടം ( Koodiyattam )
7
ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങളാണ് വിദ്യാലയത്തിൽ നടത്താറുള്ളത് ? [ What are the activities conducted in the school related to Onam celebrations? ]
ANS:- വിദ്യാലയം അലങ്കരിക്കുക , ആശംസാകാർഡുകൾ തയ്യാറാക്കുക , പൂക്കളമത്സരം നടത്തുക , ഓണക്കളികൾ നടത്തുക , ഓണസദ്യ ഒരുക്കുക , ഓണപ്പാട്ടുകൾ അവതരിപ്പിക്കുക , മഹാബലിയുടെ വേഷം അണിയുക , ഘോഷയാത്ര സംഘടിപ്പിക്കുക .
Decorate the school, make greeting cards, prepare pookkalam competitions, conduct Onam games, prepare Onasadya, perform Onam songs, dress up as Mahabali and organize processions.
8
ഓണം കൂട്ടായ്മയുടെ ആഘോഷമാണെന്ന് പറയുന്നത് എന്തുകൊണ്ട് ? [ Why is Onam a celebration of unity? ]
ANS:- മലയാളിയുടെ ദേശീയോത്സവമാണ് ഓണം . ലോകത്തിന്റെ ഏതുകോണിലാണെങ്കിലും മലയാളികൾ അന്നേദിവസം ഒത്തുകൂടി ഓണം ആഘോഷിക്കാറുണ്ട് . പൂക്കളമൊരുക്കൽ , ഓണസദ്യ ഒരുക്കൽ , ഓണക്കളികൾ , ഓണാഘോഷ പരിപാടികൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു കൂട്ടായ്മ കാണാൻ സാധിക്കും . പല സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഓണത്തിന് വീട്ടിൽ ഒത്തുകൂടുന്നു . പ്രായമോ ജാതിമതഭേദമോ കൂടാതെ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു . ഒരു പ്രദേശത്തുള്ളവർ ഒത്തുകൂടിയാണ് വിളവെടുപ്പ് ഒരു ഉത്സവമാക്കി മാറ്റുന്നത് . ഇതുകൊണ്ടൊക്കെയാണ് ഓണത്തെ കൂട്ടായ്മയുടെ ആഘോഷം എന്ന് പറയുന്നത് .
Onam is the national festival of Malayalees. Malayalees from all over the world come together to celebrate Onam on that day. A unity can be seen in everything related to Onam, including preparation of pookkalam, Onasadya, Onam games and Onam celebrations. Family members living in different places gather at home for Onam. Everyone, regardless of age or caste, participates in Onam celebrations. Harvest is a festival celebrated by all people in an area. This is why Onam is called the celebration of unity.
9
കേരളത്തിൽ പ്രചാരത്തിലുള്ള പ്രധാന സംഗീത ശാഖകൾ ഏതെല്ലാം ?[ What are the major music genres popular in Kerala ? ]
ANS:- ശാസ്ത്രീയ സംഗീതം , ലളിതഗാനം , നാടൻപാട്ട് , മാപ്പിളപ്പാട്ട് , കഥകളിസംഗീതം , ഭജനപ്പാട്ട് , അയ്യപ്പൻ പാട്ട് , കളംപാട്ട് , പുള്ളുവൻ പാട്ട് , വടക്കൻപാട്ട് , തോറ്റം പാട്ട് .
Classical music, light music, folk song, Mappila song, Kathakali music, Bhajan pattu, Ayyappan pattu, Kalampattu, Pulluvan pattu Vadakkanpattu and Thottam pattu.
10
കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ ഏതെല്ലാം ?[ Which are the songs related to agriculture ? ]
ANS:- ഞാറ്റുപാട്ട് , കൊയ്ത്ത്പാട്ട് , കിളപ്പാട്ട് , തേക്കുപാട്ട് തുടങ്ങിയവ
Njattupattu, Koithpattu, Kilappattu, Thekkupattu etc.
11
കേരളത്തിൽ രൂപംകൊണ്ട കലാരൂപങ്ങൾ ഏവ ?[ What are the art forms formed in Kerala ? ]
ANS:- കഥകളി , ഓട്ടൻതുള്ളൽ , തെയ്യം , തിരുവാതിരകളി , കൂടിയാട്ടം , ചാക്യാർകൂത്ത് , പടയണി , മാർഗംകളി , കൃഷ്ണനാട്ടം , വടക്കൻപാട്ട് , നാടൻപാട്ട് , കൊയ്ത്തുപാട്ട് , ഞാറ്റുപാട്ട് .
Kathakali, Ottanthullal, Theyyam, Thiruvathirakali, Koodiyattam, Chakyarkoothu , Padayani, Margamkali, Krishnanattam, Vadakkanpattu , Nadanpattu , Koythupattu, Njattupattu,
12
നാടൻ പാട്ടുകൾ എന്നാൽ എന്ത് ?[ What are folk songs ? ]
ANS:- ഗ്രാമീണ സംസ്കാരത്തിന്റെ ചൈതന്യം കലർന്ന ജനകീയ ഗാനങ്ങളാണ് നാടൻപാട്ടുകൾ . ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് തലമുറകളായി പകർന്നുവന്നവയാണിത് .
Folk songs are popular songs that evoke the spirit of rural culture. It has been passed down from generation to generation.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !