Medisep is a medical insurance scheme launched to provide health coverage to all government employees including Aided School Staffs and pensioners of Kerala state. It becomes active from the month of July 2022.
മെഡിസെപ് ഐഡി നമ്പർ വ്യക്തിഗതമായോ സ്ഥാപന ലോഗിൻ വഴിയോ നമ്മൾക്ക് ലഭിക്കുന്നതാണ്. മെഡിസെപ് ഐഡി സൃഷ്ടിക്കുന്നതിനും കാർഡ് വ്യക്തിഗതമായി ഡൗൺലോഡ് ചെയ്യുന്നതിനും ആദ്യമായി എന്ന വെബ്‌സൈറ്റ് ഹോം പേജ് സന്ദർശിക്കണം.
https://medisep.kerala.gov.in
അവിടെ 'സ്റ്റാറ്റസ്' മെനു ക്ലിക്ക് ചെയ്യുക. താഴെയുള്ള ചിത്രം നോക്കുക.
ശേഷം തുറന്നുവരുന്ന പേജിൽ വിഭാഗം [Category], തൊഴിലുടമ ഐഡി [Emp ID/PEN/PPONO] , ജനനത്തിയതി [Date Of Birth] എന്നിവ തിരഞ്ഞെടുക്കുക
വിഭാഗം [Category] ത്തിൽ രണ്ടു കാര്യങ്ങൾ ഉണ്ട്
Employee - ആണെങ്കിൽ താഴെ വരുന്ന Department എന്ന ഭാഗത്ത് നിങ്ങൾ വർക്ക് ചെയ്യുന്ന ഡിപ്പാർട്ടമെന്റ് സെലക്ട് ചെയ്യണം.
Pensioner - ആണെങ്കിൽ Treasury സെലക്ട് ചെയ്യണം.
ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ Print ക്ലിക്ക് ചെയ്യുക അപ്പോൾ താഴെ നല്കിയിരിക്കുന്നതുപോലെ ഒരു ഫയൽ ലഭ്യമാകും. അതിൽ നിങ്ങളുടെ മെഡിസെപ്പ് ഐഡി, മറ്റു ജോലി വിവരങ്ങൾ , മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്ന ആൾക്കാർ എന്നിവ എല്ലാം ഉണ്ടായിരിക്കും.
ഇനി മെഡികാർഡ് ഡൌൺലോഡ് ചെയ്യാം
മെഡിസെപ് ഐഡി മുൻപ് ലഭിച്ച ഭാഗത്തുനിന്നും എഴുതി വയ്‌ക്കുക ശേഷം വീണ്ടും ഹോം പേജ് സന്ദർശിക്കുക. അവിടെ പേജിലെ 'MEDCARD ഡൗൺലോഡ് ചെയ്യുക' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. [താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കുക]
വിൻഡോ തുറക്കുമ്പോൾ, അക്കൗണ്ട് തരത്തിൽ ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക. തുടർന്ന് യൂസർ നെയിമും പാസ്‌വേഡും നൽകണം. മെഡിസെപ് ഐഡി യൂസർ ഐഡിയും PEN നമ്പർ പാസ് വേഡും ആയിരിക്കും. തുടർന്ന് മെഡിസെപ് ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാൻ 'ഡൌൺലോഡ് മെഡിസെപ് ഐഡി കാർഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Thanks
ReplyDelete