ഓഫീസിനോ അല്ലെങ്കിൽ ജീവനക്കാരനോ KSEMP പോർട്ടലിൽ ലോഗിനുണ്ടെങ്കിൽ GPF ക്രെഡിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓഫീസിന് DDO Code ഉപയോഗിച്ചുള്ള ലോഗിനുണ്ടെങ്കിൽ ഓഫീസിലെ മുഴുവൻ ജീവനക്കാരുടെയും ജി പി എഫ് ക്രെഡിറ്റ് കാർഡുകൾ ലഭിക്കും.
എന്നാൽ PEN ഉള്ള എല്ലാ ജീവനക്കാർക്കും KSEMP പോർട്ടലിൽ PEN ഉപയോഗിച്ച് വ്യക്തിഗത ലോഗിൻ ഉണ്ടാക്കാവുന്നതാണ്.
Download Credit Card from KSEMP
KSEMP പോർട്ടലിൽ നിന്നും ക്രെഡിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്ക് പ്രവേശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക അപ്പോൾ എ ജി യുടെ KSEMP Portal Login പേജ് തുറന്ന് വരുന്നതാണ്.
ഇതിനകം ലോഗിൻ ഉണ്ടാക്കിയിട്ടുള്ളവർ User ID കോളത്തിൽ PEN നമ്പറും Password കോളത്തിൽ പാസ്സ് വേർഡും Word Captcha യും നൽകി ലോഗിൻ ചെയ്യുക.
തുറന്ന് വരുന്ന ഹോം പേജിൽ മുകളിൽ കാണുന്ന GPF Annual Statement എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ബോക്സിൽ Year (2021-22) സെലക്ട് ചെയ്യുക.
എന്നിട്ട് Go ക്ലിക്ക് ചെയ്യുക.
അപ്പോൾ നമ്മുടെ 2021-22 വർഷത്തെ ക്രെഡിറ്റ് കാർഡ് PDF രൂപത്തിൽ ഡൗൺലോഡാകുന്നതാണ്.
2015-16 മുതലുള്ള ക്രെഡിറ്റ് കാർഡ് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
Create New Login/Forgot Password
എന്നാൽ KSEMP യിൽ വ്യക്തിഗത ലോഗിൻ ഇല്ലെങ്കിലോ Password മറന്നു പോയെങ്കിലോ, പുതിയ ലോഗിൻ ഉണ്ടാക്കുകയും Password റീസെറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.
അത് പോലെ ഓഫീസിന് ലോഗിൻ ഇല്ലെങ്കിലോ Password മറന്നു പോയെങ്കിലോ പുതിയ ലോഗിൻ ഉണ്ടാക്കുകയും Password റീസെറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.
അതിനായി താഴെ പറയുന്ന സൈറ്റിൽ പ്രവേശിക്കുക..
ഇവിടെ ക്ലിക്ക് ചെയ്യുക തുറന്ന് വരുന്ന ലോഗിൻ പേജിൽ താഴെ ഇടത് വശത്ത് കാണുന്ന Create/Forgot password എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അപ്പോൾ തുറന്ന് വരുന്ന പേജിൽ PEN/DDO/ PPO/ Treasury ID/Spark ID എന്ന കോളത്തിൽ PEN നമ്പർ നൽകുക.
ഓഫീസിന് ലോഗിൻ ഉണ്ടാക്കാനാണെങ്കിൽ ഇവിടെ ഓഫീസിന്റെ DDO കോഡാണ് നൽകേണ്ടത്.
Email എന്ന കോളത്തിൽ സ്പാർക്കിൽ നമ്മുടെ Contact Details പേജിൽ നൽകിയിട്ടുള്ള Email Address ആണ് നൽകേണ്ടത്.
Phone no കോളത്തിൽ സ്പാർക്കിൽ നമ്മുടെ Contact Details പേജിൽ നൽകിയിട്ടുള്ള Mobile Number ആണ് നൽകേണ്ടത്.
ഓഫീസിന് ലോഗിൻ ഉണ്ടാക്കാനാണെങ്കിൽ DDO യുടെ സ്പാർക്കിൽ Contact Details പേജിൽ നൽകിയിട്ടുള്ള Email Address, Mobile Number എന്നിവയാണ് നൽകേണ്ടത്.
താഴെയുള്ള Word Captcha അത് പോലെ കോളത്തിൽ കൃത്യമായി നൽകുക.
ഇനി Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ ‘Please check your mobile or mail box for password’ എന്നൊരു മെസ്സേജ് കാണിക്കും. അത് OK കൊടുക്കുക.
ഇപ്പോൾ നമ്മുടെ ഫോണിലേയ്ക്ക് ഒരു മെസ്സേജ് വന്നിട്ടുണ്ടാകും. ഫോണിൽ മെസ്സേജ് നോക്കുക.
ഇതായിരിക്കും ലോഗിൻ ചെയ്യാനുള്ള Password.
ഇനി ഈ Password ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും ക്രെഡിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.
എന്നാൽ സ്പാർക്കിൽ നൽകിയിട്ടുള്ള Email, Mobile No, എന്നിവ അറിയില്ലെങ്കിൽ DDO യോട് സ്പാർക്കിൽ പരിശോധിക്കാൻ ആവശ്യപ്പെടുക.
Email, Mobile No എന്നിവ മാറ്റം വന്നിട്ടുണ്ടെങ്കിൽ DDO യോട് സ്പാർക്കിൽ മാറ്റം വരുത്തുവാൻ ആവശ്യപ്പെടുക. Change Password എന്ന ഓപ്ഷൻ വഴി Password മാറ്റാവുന്നതാണ്.
ഓഫീസ് ലോഗിനിൽ ഓഫീസിലെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പേ സ്ലിപ്പുകൾ ലഭിക്കും.
കൂടാതെ ഓഫീസിലെ എല്ലാ ജീവനക്കാരുടെയും GPF Admission Slip, GPF Authorisation (NRA/Closure) എന്നിവയും ലഭിക്കുന്നതാണ്..