Kerala Teacher Eligibility Test (K-TET) February 2022 Notification

Mash
0
The RTE Act 2009 directs the State to ensure the quality requirement for recruitment of teachers. The persons recruited as teachers should possess the essential aptitude and ability to meet the challenges of teaching at all levels of schooling. K-TET is an examination to assess the quality of teacher candidates for Lower Primary, Upper Primary and High School Classes in Kerala. Separate test will be conducted to select teachers for Category I (Lower Primary classes), Category II (Upper Primary classes) Category III (High School classes) and Category IV ( for Language Teachers - Arabic, Hindi, Sanskrit, Urdu (up to UP classes), Specialist Teachers (Art & Craft) and Physical Education teachers. 09-03-18-ലെ 1866829/ ജെ-3/17/പൊ.വി.വ-ാം നമ്പർ സർക്കാർ പരിപ്രതം അനുസരിച്ച്
1. C-TET പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി- I ൽ നിന്നും C-TET elementary stage പാസായവരെ കെ-ടെറ്റ് കാറ്റഗറി II ൽ നിന്നും ഒഴിവാക്കാവുന്നതാണ്
2. NET, SET, M.Phil, PhD, M.Ed എന്നീ യോഗ്യതകൾ നേടിയവരെ കെ-ടെറ്റ് കാറ്റഗറി I മുതൽ IV വരെ നേടുന്നതിൽ നിന്നും ഒഴിവാക്കാവുന്നതാണ്. സൂചന 7 സർക്കാർ ഉത്തരവ് പ്രകാരം MEd ബന്ധപ്പെട്ട വിഷയത്തിൽ ആയിരിക്കണമെന്ന് നിബന്ധനയില്ല.
3. കെ-ടെറ്റ് കാറ്റഗറി- III വിജയിച്ചവരെ കാറ്റഗറി- II നേടുന്നതിൽ നിന്നും ഒഴിവാക്കാവുന്നതാണ്.
4. കെ-ടെറ്റ് കാറ്റഗറി- I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി., യു.പി അദ്ധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.

ലോവർ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) -ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാതീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതാണ്. കെ-ടെറ്റ് ഫെബ്രുവരി 2022-ന് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും വെബ്പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500/- രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250/- രൂപ വീതവും അടയ്‌ക്കേണ്ടതാണ്. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാൻ താഴെ നൽകിയിരിക്കുന്നു.

ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ കർശനമായും പ്രോസ്പെക്ടസ് വായിച്ചു മനസ്സിലാക്കേണ്ടതാണ്. ആയത് വായിക്കാത്തത് മൂലം ഉണ്ടാകുന്ന പിഴവുകൾക്ക് പരീക്ഷാഭവൻ ഉത്തരവാദിയായിരിക്കില്ല.കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്‍തും നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരം ആറുമാസത്തിനകം എടുത്ത പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയുടെ അടിവശത്ത് അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തിയതിയും വ്യക്തമായി രരേഖപ്പെടുത്തിയ ഫോട്ടോ തന്നെ അപ്ലോഡ് ചെയ്യേണ്ടണ്‍തുമാണ്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ തീയതി പരീക്ഷക്ക് കൃത്യം ഇരുപതു ദിവസം മുൻപ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. . ‍വെബ്സൈറ്റില് നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടണ്‍ തീയതി പിന്നീട് അറിയിക്കുന്നതാണ്. EXAMINATION DATE - DECLARED
IMPORTANT DATES TO REMEMBER
ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിക്കുന്ന തിയതി :- 09 february 2022
ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനും ഉള്ള അവസാന തിയതി :- 19 February 2022
ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയതി :- 20 February 2022
വെബ്‌സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യേണ്ട തിയതി :- പിന്നീട് അറിയിക്കുന്നതാണ്

WEBSITE :- https://ktet.kerala.gov.in
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !