ജനറൽ ബിപിൻ റാവത്തിന് ആദരാജ്ഞലികൾ🌹

RELATED POSTS

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായിരുന്ന മേജർ ബിപിൻ റാവത്ത് അന്തരിച്ചു.സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറൽ ബിപിൻ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്. മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്‌ക്ക് അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്.2016ലാണ് ഇന്ത്യൻ കരസേനയുടെ മേധാവിയായി റാവത് ചുമതലയേറ്റത്. 2019 ഡിസംബർ 31ന് ചുമതലയിൽ നിന്നും വിരമിച്ചു. ഇന്ത്യൻ കരസേനയുടെ 27-ാമത്തെ മേധാവിയായി വിരമിച്ച ശേഷം ബിപിൻ റാവത്തിനെ കാത്തിരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയായിരുന്നു. 2020 ജനുവരി ഒന്നിനാണ് സർവ്വ സൈന്യാധി പനായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജനറൽ ബിപിൻ റാവതിനെ സംയുക്ത സൈനിക മേധാവിയായി ചുമതലയേൽപ്പിച്ചത്. ഇന്ത്യയുടെ ധീരനായ സൈനിക ജനറലിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


Post A Comment:

0 comments: