2022-23 അദ്ധ്യയന വർഷത്തേയ്ക്ക് 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേയ്ക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE (Kerala Infrastructure and Technology for Education (IT@School) ൽ ഓൺലൈനായി മൂന്നു വാല്യങ്ങളും 2020 നവംബർ 1-ാം തീയതി മുതൽ 15-ാം തീയതിവരെ ഒറ്റത്തവണയായി ഇൻഡന്റ് ചെയ്യേണ്ടതാണ്. 2022-23 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നൽകുന്ന ഇൻഡന്റിനെക്കാൾ കൂടുതൽ പാഠപുസ്തകങ്ങൾ പുതിയ അഡ്മിഷൻ പ്രകാരം ആവശ്യമെങ്കിൽ അതനുസരിച്ച് ഇൻഡന്റ് ക്രമീകരിക്കുന്ന തിനായി 2022 ജൂൺ 12 മുതൽ 20 വരെ ഇതിനായുള്ള അവസരം KITE (Kerala Infrastructure and Technology for Education (IT@School)) ന്റെ വെബ്സൈറ്റിൽ ഒരുക്കുന്നതാണ്. 2022-23 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾക്ക് സ്കൂളിൽ നിന്നും ഇൻഡന്റിംഗ് നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
KITE KERALA SITE