Back To School Reactions Through Kite Victers

Mash
0

സ്കൂള്‍ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്സില്‍ പങ്കുവെയ്ക്കാം


നവംബര്‍ 1 ന് സ്കൂള്‍ തുറക്കുന്നതിന്റെ സന്തോഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പങ്കുവെയ്കാന്‍ കൈറ്റ് അവസരമൊരുക്കുന്നു. വീടുകളിലെ അടച്ചിരുപ്പിനു ശേഷം പുറത്തേയ്ക്ക്, സ്കൂളിലേയ്ക്ക് തിരികെ വരുന്ന കുട്ടികളുടെ ആഹ്ളാദവും അനുഭവങ്ങളും ഉള്‍പ്പെടെ കൈറ്റ് വിക്ടേഴ്സിലൂടെ പങ്കുവെയ്ക്കാം.  ഡിജിറ്റല്‍ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ  ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് വേണ്ടത്. മൊബൈലില്‍ ആണ് ചെയ്യുന്നതെങ്കില്‍               ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്.  പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എംപി4 ഫോര്‍മാറ്റിലായിരിക്കണം. അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോണ്‍ നമ്പരും ബന്ധപ്പെട്ട സ്കൂളിന്റെ പേരും ഉള്‍പ്പെടെ കൈറ്റ് വിക്ടേഴ്സിന്റെ ചാനലുകളില്‍ സംപ്രേഷണ അനുമതി നല്‍കിയും വേണം സൃഷ്ടികള്‍ അയയ്ക്കാന്‍.  കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയില്‍ വഴിയാണ് വീഡിയോകൾ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക.

ജില്ലാതല ഇ-മെയില്‍ വിലാസങ്ങള്‍ കൈറ്റ് വെബ്സൈറ്റായ www.kite.kerala.gov.in ലെ നോട്ടിഫിക്കേഷന്‍ വിഭാഗത്തില്‍ ലഭിക്കും.  ഒക്ടോബര്‍ 25 ആണ് വീഡിയോകള്‍ ലഭിക്കേണ്ട അവസാന തീയതി.

ജില്ലകളും മേൽവിലാസവും

  1. Trivandrum- kitevicterscontentvm@gmail.com
  2. Kollam-kitevicterscontentklm@gmail.com
  3. Pathanamthitta- kitevicterscontentpta@gmail.com
  4. Alappuzha- kitevicterscontentalp@gmail.com
  5. Kottayam- kitevicterscontentktm@gmail.com
  6. Idukki-kitevicterscontentidk@gmail.com
  7. Ernakulam- kitevicterscontentekm@gmail.com
  8. Thrissur-kitevicterscontenttsr@gmail.com
  9. Palakkad- kitevicterscontentpkd@gmail.com
  10. Malappuram- kitevicterscontentmlp@gmail.com
  11. Kozhikkode- kitevicterscontentkkd@gmail.com
  12. Wayanad- kitevicterscontentwyd@gmail.com
  13. Kannur-kitevicterscontentknr@gmail.com
  14. Kasaragod- kitevicterscontentkgd@gmail.com

 കെ. അന്‍വര്‍ സാദത്ത്

 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്










Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !