സവിശേഷതകൾ പറയാം

Mashhari
0
കുടിൽ :- ഈറ കൊണ്ടോ പനമ്പായ കൊണ്ടോ ഉള്ള ചുവരും പുല്ലോ ഓലയോ കൊണ്ടുള്ള മേൽക്കൂരയും ഉള്ള ചെറിയ വീട്. തറ മണ്ണ് ആയിരിക്കും.
മുളവീട് :- ഭിത്തികൾ മുളകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. തറ മണ്ണുകൊണ്ട് ആണ്. മേൽക്കൂര പുല്ല് മേഞ്ഞിരിക്കും.
ഓലവീട് :- മൺകട്ടകൾ ഉപയോഗിച്ച് ഭിത്തി നിർമിക്കും. മേൽക്കൂര ഓല മേഞ്ഞിരിക്കുന്നു.
കോൺക്രീറ്റ് വീട് :- കരിങ്കല്ല് കൊണ്ട് തറ കെട്ടി. ഇഷ്ടിക ഉപയോഗിച്ച് ഭിത്തി കെട്ടി. മേൽക്കൂര കോൺക്രീറ്റ് ചെയ്‌ത വീടുകൾ.
ഷീറ്റിട്ട വീട് :- കരിങ്കല്ല് കൊണ്ട് തറ കെട്ടി. ഇഷ്ടിക ഉപയോഗിച്ച് ഭിത്തി കെട്ടി. മേൽക്കൂര ഷീറ്റ് മേഞ്ഞ വീട് .
ഫ്ലാറ്റ് :- ധാരാളം കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടം. ഓരോ നിലയും എല്ലാ സൗകര്യവുമുള്ള ഒന്നോ രണ്ടോ വീടുകൾ ഉണ്ടാകും. ചുമർ ഹൈഡ്രോളിക് സിമന്റ് ബ്ലോക്കുകൾ കൊണ്ട് നിർമിക്കും. മേൽക്കൂര കോൺക്രീറ്റ് ആയിരിക്കും.
ടെൻ്റ് :- ടാർപ്പായ കൊണ്ട് നിർമ്മിക്കുന്ന താൽക്കാലിക വീടുകൾ.

മറ്റുവീടുകൾ
ടിൻഷീറ്റ് വീട് :- ചുമരും മേൽക്കൂരയും ടിൻഷീറ്റ് കൊണ്ട് നിർമ്മിക്കും.
തടികൊണ്ടുള്ള വീട് : -ചുവരും മേൽക്കൂരയും തടി കൊണ്ട് നിർമ്മിക്കും.
ഇഗ്ലൂ :- അതിശൈത്യമുള്ള പ്രദേശങ്ങളിൽ മഞ്ഞുകട്ടകൾ കൊണ്ട് ഉണ്ടാക്കുന്ന വീട്.
ഏറുമാടം :- വന്യജീവികൾ ആക്രമിക്കാതിരിക്കാൻ കാടിനടുത്തുള്ള പ്രദേശങ്ങളിൽ മരത്തിനു മുകളിൽ നിർമ്മിക്കുന്ന വീട്.
ഹൗസ് ബോട്ട് :- വീട്ടിനുള്ളിലെ സൗകര്യങ്ങളൊക്കെയുള്ള ഒഴുകി നടക്കുന്ന ബോട്ട്.
ഗ്ലാസ്സ് വീട് :- ചുവരുകളും മേൽക്കൂരയും ഗ്ലാസ്സുകൾ കൊണ്ടുള്ളതായിരിക്കും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !