ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Wheel of Time | സമയചക്രം (STD 4 MATHS UNIT 2)

Mashhari
0
ക്ലോക്ക്, വാച്ച് എന്നിവ നോക്കി സമയം പറയാനും രേഖപ്പെടു ത്താനും കലണ്ടർ നോക്കി ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും ഇതിനകം പരിശീലനം നേടിയിട്ടുണ്ട്.
കഴിഞ്ഞ ക്ലാസ്സിൽ നേടിയ പഠനനേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയാണ് പാഠഭാഗം ആരംഭിക്കുന്നത്. മണിക്കൂർ, മിനിറ്റ് ഇവയിൽ നിന്ന് സമയത്തിന്റെ ചെറിയ യൂണിറ്റായ സെക്കന്റ് ചർച്ച ചെയ്യുന്നു. 24 മണിക്കൂർ ക്ലോക്ക്, 12 മണിക്കൂർ ക്ലോക്ക്, am/pm എന്നിവ എന്തെന്ന് തിരിച്ചറിയുന്നു. 24 മണിക്കൂർ ക്ലോക്കിലെ സമയത്തെ am/pm ലേക്കും നേരെ തിരിച്ചും പറയാനും രേഖപ്പെടുത്താനും ശേഷി നേടുന്നു. സമയ ദൈർഘ്യം ഊഹിക്കാനും അത് കണ്ടെത്താനും സമയ വിവര പട്ടിക അപഗ്രഥിച്ച് നിഗമനത്തിലെത്താനും ഈ യൂണിറ്റ് സഹായിക്കുന്നു. ഈ ശേഷി കൾ നേടാൻ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങളാണ് നൽകിയിട്ടുള്ളത്.
നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള കലണ്ടറും ഈ യൂണിറ്റിന്റെ ഭാഗമായിട്ടുണ്ട്. ക്രിസ്തുവർഷത്തിനു പുറമേ ശകവർഷം, കൊല്ലവർഷം, ഹിജ്റ വർഷം ഇവ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൂടാതെ ഒരു ക്രിസ്തുവർഷ തീയതിയിൽ നിന്ന് മറ്റു വർഷതീയതികൾ കണ്ടെത്താനും പരിശീലനം നേടുന്നു. കൂടാതെ അധിവർഷത്തെക്കുറിച്ച് മനസിലാക്കാനും വിവരങ്ങളെ ക്രമപ്പെടുത്തി സമയരേഖ തയ്യാറാക്കാനും അവസരം ഉണ്ട്. അപഗ്രഥനം, താരതമ്യം ചെയ്യൽ, ക്രമീകരിക്കൽ, പരസ്പരബന്ധം കണ്ടെത്തൽ, സാമാന്യവൽക്കരിക്കൽ തുടങ്ങിയ ശേഷികൾ വ്യത്യസ്ത സന്ദർഭങ്ങളിൽ വിലയിരുത്തുന്നു.
സമയത്തെക്കുറിച്ചും കലണ്ടറിനെക്കുറിച്ചും വളരെ ദീർഘമായി പ്രതിപാദിക്കുന്ന ഈ യൂണിറ്റ് നിത്യജീവിത സന്ദർഭങ്ങളെയാണ് അതിനുപയോഗിച്ചിട്ടുള്ളത്. രസകരമായ മറ്റ് അറിവുകളും ഇതിൽ നൽകിയിട്ടുണ്ട്. ഈ പാഠഭാഗത്തിലൂടെ സമയം/കലണ്ടർ ഇവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങൾ തയാറാക്കാനും അവ സ്വന്തം ജീവിതത്തിൽ പ്രയോഗിക്കാനും പ്രാവർത്തികമാക്കാനും കുട്ടികൾക്ക് കഴിയണം.

  1. In the Clock | ക്ലോക്കിൽ രേഖപ്പെടുത്താം
  2. Write and draw | എഴുതാം വരയ്‌ക്കാം
  3. Number race | 100 വരെ എഴുതാം
  4. Real Race | ഓട്ടമത്സരം
  5. Happy Journey | ശുഭയാത്ര
  6. Rewriting | മാറ്റി എഴുതാം
  7. To school | സ്കൂളിലേയ്‌ക്ക്
  8. Fair-price shop | ന്യായവിലക്കട
  9. In the Bank | ബാങ്കിലേക്ക്
  10. Factory time | തൊഴിൽ സമയം
  11. Circus | സർക്കസ്
  12. Bus Time | ബസ് സമയം
  13. Let’s complete the table | പട്ടിക പൂർത്തിയാക്കാം
  14. Calendar math | കലണ്ടർ നോക്കാം
  15. Birth day | ജന്മദിനം
  16. Time Line | സമയരേഖ
  17. Let’s find out | അന്വേഷിച്ചു കണ്ടെത്താം, തയാറാക്കാം
  18. Calender Maths | കലണ്ടർ കൗതുകം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !