നമ്മുടെ ചുറ്റുപാടുമുള്ള ചെടികളിലെ ഇലകൾ നിങ്ങൾ നിരീക്ഷിച്ചു നോക്കിയീട്ടുണ്ടോ? അവയ്‌ക്ക് എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്?
വലിയ ഇലകളുള്ള സസ്യങ്ങൾ
വാഴ
ചെറിയ ഇലകളുള്ള സസ്യങ്ങൾ
പുളി, മുക്കൂറ്റി
കൂർത്ത മുനകൾ ഉള്ള ഇലയുള്ളവ സസ്യങ്ങൾ
അരയാൽ, പേരാൽ
നീണ്ടു മെലിഞ്ഞ ഇലയുള്ള സസ്യങ്ങൾ
നെല്ല്, കരിമ്പ്, മുള
മണമുള്ള ഇലകളുള്ള സസ്യങ്ങൾ
തുളസി, നാരകം, കറിവേപ്പ്, മാവ്, രാമച്ചം, മാവ്, മല്ലി, ആര്യവേപ്പ്, വെറ്റില
ചെടികളുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് ഇല. എല്ലാ ചെടികളുടെയും ഇലകൾ ഒരേ തരത്തിലല്ല. ആകൃതിയിലും മണത്തിലും ഓരോ ഇലയും വ്യത്യസ്തമാണ്. ഇലകളുടെ രൂപവും ആകൃതിയും നോക്കിയും അവ മണത്തുനോക്കിയും നമ്മുക്ക് ആ ചെടി ഏതാണെന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്.