അമ്മമാനും കുഞ്ഞുമാനും തമ്മിൽ സംസാരിക്കുന്നത് എന്തായിരിക്കും?
അമ്മമാൻ:- കുഞ്ഞേ നീ എവിടെപോയതായിരുന്നു?
കുഞ്ഞുമാൻ:- അമ്മേ, ഞാൻ കളിയ്ക്കാൻ പോയതായിരുന്നു.
അമ്മമാൻ:- എവിടെയാണ് നീ കളിയ്ക്കാൻ പോയത്?
കുഞ്ഞുമാൻ:- ഇവിടെ അടുത്ത്
അമ്മമാൻ:- ആരൊക്കെയുണ്ടായിരുന്നു നിന്റെ കൂടെ?
കുഞ്ഞുമാൻ:- മീനു മാനും കുഞ്ഞി കാക്കയും കുട്ടു ആമയും
അമ്മമാൻ:- എന്നീട്ട് അവരൊക്കെ എവിടെപ്പോയി?
കുഞ്ഞുമാൻ:- അവരൊക്കെ അമ്മയുടെ അടുത്തേയ്ക്ക് പോയി, ഞാനും അമ്മയുടെ അടുത്തേയ്ക്ക് വന്നു.