Class 2 Teacher's Note 4 June 2021

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
04/06/2021 TEACHER'S NOTE Std 2. Malayalam -2
വരൂ, മൃഗശാല കാണാം!
സന്ധ്യ ടീച്ചറും അമൃത ടീച്ചറും ഒരു സർപ്രൈസുമായാണ് ഇന്ന് വന്നത്. ബസ്സിൽ കയറ്റി നമ്മളെ മൃഗശാല കാണാൻ കൂട്ടിക്കൊണ്ടു പോയി.
10 ജീവികളെയാണ് നമ്മൾ zoo വിൽ കണ്ടത്.
1. കുരങ്ങ്
മരങ്ങളിൽ ചാടിച്ചാടി നടക്കുന്ന കൂട്ടുകാരനാണ് കുരങ്ങ്. സസ്യാഹാരമാണ് ഭക്ഷണം.
ഒരു അച്ഛൻ കുരങ്ങിനെയും അമ്മക്കുരങ്ങിനെയും കുട്ടിക്കുരങ്ങിനെയും നമ്മൾ കണ്ടു.

2. സിംഹം
കാട്ടിലെ രാജാവ് എന്ന് അറിയപ്പെടുന്ന മൃഗമാണ് സിംഹം. മാംസാഹാരമാണ് കഴിക്കുന്നത്. കൂർത്ത പല്ലുകളും നഖങ്ങളും ഉണ്ട്. പെൺ സിംഹത്തിന് സട ഇല്ല.

3. കടുവ
നമ്മുടെ ദേശീയ മൃഗമാണ് കടുവ. ശരീരത്തിൽ വരകളുണ്ട്. മറ്റു മൃഗങ്ങളുടെ മാംസമാണ് ആഹാരം.

4. കരടി
കരടിക്ക് ശരീരം നിറയെ രോമങ്ങളുണ്ട്. മരത്തിൽ കയറാൻ കഴിയും. തേൻ ഇഷ്ടമാണ്. മിശ്രാഹാരിയാണ്.

5. മയിൽ
ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. മാനത്ത് മഴക്കോള് കാണുമ്പോൾ മയിൽ പീലി വിടർത്തി നൃത്തം ചെയ്യും. മിശ്രാഹാരിയാണ്. ധാന്യങ്ങളും ചെറു പ്രാണികളേയും തിന്നും.

6. ചീറ്റപ്പുലി
ഏറ്റവും വേഗതയേറിയ മൃഗമാണ് ചീറ്റപ്പുലി. ശരീരത്തിൽ കറുത്ത പുള്ളികളുണ്ട്. മാംസാഹാരം കഴിക്കുന്നു.

7. സീബ്ര (വരയൻ കുതിര)
വെളുത്ത ശരീരത്തിൽ കറുത്ത വരകളുള്ള കുതിരയോട് സാദൃശ്യമുള്ള ജീവിയാണ് സീബ്ര. സസ്യാഹാരിയാണ്.

8. ജിറാഫ്
ഏറ്റവും ഉയരം കൂടിയ ജീവിയാണ് ജിറാഫ്. കാലുകൾക്കും കഴുത്തിനും നീളം കൂടുതലാണ്. വൃക്ഷങ്ങളുടെ ഇലകളാണ് പ്രധാന ഭക്ഷണം. സസ്യാഹാരിയാണ്.

9. മുയൽ
ചാടിച്ചാടി നടക്കുന്ന ജീവിയാണ് മുയൽ. നീണ്ട ചെവികളുണ്ട്. കാരറ്റ് തിന്നാൻ മുയലിന് ഇഷ്ടമാണ്. സസ്യാഹാരമാണ് തിന്നുന്നത്.
മുയലിനെക്കുറിച്ച് ഒരു പാട്ടു പാടാം. രണ്ട് വരികൾ നിങ്ങൾ കൂട്ടിച്ചേർക്കണം.
ഓട്ടക്കാരൻ മുയലച്ചൻ
ചാട്ടക്കാരൻ മുയലച്ചൻ
ഓടിച്ചാടി തളർന്നു നിൽക്കും
ഓമനയാകും മുയലച്ചൻ
--------------------------------------
--------------------------------------

10. തത്ത
പച്ച നിറമുള്ള ചുവന്ന കൊക്കും കണ്ണുകളുമുള്ള ഭംഗിയുള്ള പക്ഷിയാണ് തത്ത. ധാന്യങ്ങളും പഴങ്ങളും ചെറു പ്രാണികളെയും കഴിക്കും. മിശ്രാഹാരിയാണ്.
തത്തയെക്കുറിച്ച് ഒരു പാട്ടു പാടാം. രണ്ട് വരി നിങ്ങൾ കൂട്ടിച്ചേർക്കണം.
പച്ച ഉടുപ്പിട്ട തത്തമ്മ
ചുവന്ന കൊക്കുള്ള തത്തമ്മ
െൻമണി തിന്നുന്ന തത്തമ്മ
പഴങ്ങൾ തിന്നുന്ന തത്തമ്മ
--------------------------------------
--------------------------------------

നിരീക്ഷിക്കൂ, താരതമ്യം ചെയ്യൂ
നമ്മൾ കണ്ട ജീവികളെല്ലാം ഒരുപോലെയാണോ? ഒരേ ആഹാരമാണോ അവരെല്ലാം കഴിക്കുന്നത്? അവ സഞ്ചരിക്കുന്നത് ഒരുപോലെയാണോ?
ഇന്നു മുതൽ ചുറ്റും കാണുന്ന ജീവികളെയൊക്കെ ശ്രദ്ധയോടെ നിരീക്ഷിക്കൂ.

ജീവികളുടെ സഞ്ചാര രീതിയുമായി ബന്ധപ്പെട്ട ഒരു പാട്ടു പാടിയാലോ? 8 വരികൾ നിങ്ങൾ കൂട്ടിച്ചേർക്കണം.

പക്ഷികളെപ്പോൽ പാറുന്നു
പാറുമ്പോൾ നാം പാടുന്നു
ലാലലാ ലല്ലലലാ
ലാലലല്ലല്ലാ

മുയലുകളെപ്പോൽ ചാടുന്നു
ചാടുമ്പോൾ നാം പാടുന്നു
ലാലലാ ലല്ലലലാ
ലാലലല്ലല്ലാ

പാമ്പുകളെപ്പോൽ ഇഴയുന്നു
ഇഴയുമ്പോൾ നാം പാടുന്നു
ലാലലാ ലല്ലലലാ
ലാലലല്ലല്ലാ

--------------------------------------
--------------------------------------
--------------------------------------
--------------------------------------

--------------------------------------
--------------------------------------
--------------------------------------
--------------------------------------

നിങ്ങൾക്ക് ഇവയിൽ ഇഷ്ടപ്പെട്ട മൂന്ന് ജീവികളെക്കുറിച്ച് നാലോ അഞ്ചോ ലളിതമായ വാക്യങ്ങളിൽ ചെറിയ കുറിപ്പുകളും എഴുതി അയയ്ക്കുക. Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !