വീട്ടിലെനിക്കതു സന്തോഷം
അകലെക്കാഴ്ചകൾ മറവായീ,
പുകപോലെങ്ങും നീരാവി.
കാറ്റടി വീട്ടിൽ കയറാതേ
കതകുമടച്ചു വലിയമ്മ.
കാപ്പിതരാനുണ്ടെന്നമ്മ,
കഥ പറയാനുണ്ടമ്മൂമ്മ,
'കഥപറയാം ഞാൻ കുട്ടികളേ,
അതിനിനി മൂളാനാരാരോ?
'മൂളാം ഞങ്ങള,തിൽത്തന്നേ
മുഴുകിയുറങ്ങിപ്പോയാലോ,
കതകിനു മുട്ടിച്ചെവിപാർക്കും
കാറ്റും മഴയും മൂളൂലോ!
-വൈലോപ്പിള്ളി