ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam - 70.
അറിഞ്ഞു കഴിക്കാം
സദ്യയുടെ വിഭവങ്ങൾ
പപ്പടം
ഇഞ്ചിക്കറി
അച്ചാർ
പച്ചടി
കിച്ചടി
അവിയൽ
തോരൻ
കൂട്ടുകറി
പരിപ്പുകറി
സാമ്പാർ
പുളിശ്ശേരി
പച്ചമോര്
രസം
ഉപ്പേരി
മുളക് കൊണ്ടാട്ടം
ചോറ്
പഴം
പായസം
ആശംസാ കാർഡ് തയ്യാറാക്കാം
പിറന്നാളിനു പോയി സദ്യ ഉണ്ട് വന്നാൽ മാത്രം മതിയോ? എന്തെങ്കിലും സമ്മാനവും കൊടുക്കേണ്ടേ?
പണച്ചെലവില്ലാതെ നമുക്ക് ഒരു ആശംസാ കാർഡ് തയ്യാറാക്കാം. പഴയൊരു കല്യാണക്കുറിയുടെ ഉള്ളിലെ കടലാസ് നീക്കം ചെയ്ത് അവിടെ നിറമുള്ള ഒരു കടലാസ് ഒട്ടിച്ച് അതിൽ നല്ലൊരു സന്ദേശവും മനോഹരമായ ചിത്രവും വരച്ചാൽ ആശംസാ കാർഡ് തയ്യാറായി.
നിങ്ങൾ തയ്യാറാക്കിയ ആശംസാ കാർഡിൻ്റെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ അയയ്ക്കണേ.
കഥയെഴുതാം
കോഴിയമ്മയുടെയും എലിക്കുട്ടന്മാരുടെയും മനോഹരമായ ഒരു കഥയുടെ പകുതി ഭാഗം സന്ധ്യ ടീച്ചർ പറഞ്ഞു തന്നല്ലോ. ആ കഥ മുഴുവനാക്കി എഴുതി എല്ലാവരും ഗ്രൂപ്പിൽ അയയ്ക്കണേ.
ചിഹ്നം ചേർക്കാം
കഥയുടെ കുറച്ചു ഭാഗം ടീച്ചർ ഒരു ചാർട്ടിൽ പ്രദർശിപ്പിച്ചു. എന്നാൽ ചില വാക്കുകൾക്ക് ചിഹ്നങ്ങളില്ല. അതിനാൽ കഥ ശരിയായി വായിക്കാനും കഴിയുന്നില്ല.
അക്ഷരം പഠിച്ചതുകൊണ്ടു മാത്രം ഭാഷ എഴുതാൻ പഠിക്കില്ല. ചിഹ്നങ്ങൾ ശരിയായി ഉപയോഗിക്കാനും പഠിക്കണം.
ടീച്ചറുടെ കഥയിലെ ശരിയായ വാക്കുകൾ ഏതെന്ന് നമുക്ക് പരിശോധിക്കാം.
നൻമണ - നെൻമണി
പറഞ്ഞ - പറഞ്ഞു
അര പടക്കൻ - അരി പൊടിക്കാൻ
പറഞ്ഞപ്പഴ - പറഞ്ഞപ്പോഴും
കഴയമ്മ - കോഴിയമ്മ
മണ - മണം
വന്നപ്പൾ - വന്നപ്പോൾ
എലക്കട്ടൻമർ - എലിക്കുട്ടൻമാർ
വായിച്ചു വളരാം
118, 119 പേജുകളിലെ 'കൊതിയൂറും രുചികൾ' എന്ന ഭാഗം എല്ലാവരും വായിച്ചു നോക്കണം. എന്നിട്ട് അത് വീട്ടിലെ മുതിർന്നവരെ വായിച്ചു കേൾപ്പിക്കണം. വീട്ടിലിരുന്നു കൊണ്ടു തന്നെ നമ്മൾ നന്നായി വായിക്കാൻ പഠിച്ചത് എല്ലാവരും അറിയട്ടെ.
ഈ പാഠത്തിൽ പഠിച്ചത്
- ആഹാരം
- ആരോഗ്യം
- നല്ല ആഹാര ശീലങ്ങൾ
- നല്ല ആരോഗ്യ ശീലങ്ങൾ
- പലതരം വിഭവങ്ങൾ
- പലതരം പാചക രീതികൾ
- പാചകക്കുറിപ്പ്
- ചേരുവകൾക്കനുസരിച്ച് വിഭവത്തിൻ്റെ രുചിയിൽ ഉണ്ടാവുന്ന വ്യത്യാസം
- ആശംസാ കാർഡ് തയ്യാറാക്കാൻ
- ചിഹ്നങ്ങൾ ചേർത്ത് ശരിയായ വാക്ക് എഴുതാൻ
ഇന്നത്തെ ക്ലാസ്സോടെ ഏഴാമത്തെ പാഠം പൂർത്തിയായി. ഇനി ഒരു പാഠം കൂടിയേ പഠിക്കാൻ ബാക്കിയുള്ളൂ. അതും ഈ മാസം തന്നെ നമുക്ക് പഠിച്ചു തീർക്കാം.
Your Class Teacher