ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അമൃത ടീച്ചറോടൊപ്പം സന്ധ്യ ടീച്ചറും ചേർന്നാണ് ഇന്ന് ക്ലാസ്സെടുത്തത്. മലയാളം പാഠപുസ്തകത്തിലെ പാഠങ്ങളെല്ലാം നമ്മൾ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഈ വർഷം പഠിച്ചതെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയായിരുന്നു ടീച്ചർമാർ.
8 പാഠങ്ങളാണ് നമ്മൾ പഠിച്ചത്. ഓരോ പാഠത്തിലും പഠിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
1. എൻ്റെ കേരളം (കവിത)
- കേരളത്തെക്കുറിച്ചുള്ള കവിത വായിച്ചു
- ഈണം നൽകി
- വർണനകൾ ചേർത്ത് വിവരണം തയ്യാറാക്കി
- ചിഹ്നങ്ങൾ പഠിച്ചു
- അഭിനന്ദിൻ്റെയും നന്ദനയുടെയും അവധിക്കാല വിശേഷങ്ങൾ
- പലതരം തൊഴിലുകൾ
- തൊഴിൽ സർവേ
- പലതരം കളികൾ
- കളിയെക്കുറിച്ച് കുറിപ്പ് എഴുതി
2. കുട്ടിപ്പുര (കഥ)
- സാവിത്രിക്കുട്ടിയും അവളുടെ അച്ഛനും വേലുച്ചേട്ടനും പ്രധാന കഥാപാത്രങ്ങളായ കഥ വായിച്ചു
- വീട്ടിലെ മുറികൾ
- പലതരം വീടുകൾ
- വീട് നിർമിക്കാനുപയോഗിക്കുന്ന സാമഗ്രികൾ
- ക്ഷണക്കത്ത് തയ്യാറാക്കി
- കടങ്കഥകൾ
- സ്വന്തം കടങ്കഥകൾ
3. നാടിനെ രക്ഷിച്ച വീരബാഹു (കഥ)
- വ്യക്തി ശുചിത്വം
- പരിസര ശുചിത്വം
- ശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകത
- പകരുന്ന രോഗങ്ങൾ, പകരാത്ത രോഗങ്ങൾ
- രോഗം പകരുന്ന സാഹചര്യങ്ങൾ
- ഡോക്ടറുമായി അഭിമുഖം
- രോഗം പരത്തുന്ന ജീവികളുമായി ടെലിവിഷൻ ചർച്ച
4. ഈ തെറ്റിന് ശിക്ഷയില്ല (കഥ)
- ചിണ്ടനെലിയും കൂട്ടുകാരും കേശൻ രാജാവിൻ്റെ തോട്ടത്തിലെ വിശേഷപ്പെട്ട പൂവ് മോഷ്ടിച്ച കഥ
- പുതിയ ചെടികൾ മുളയ്ക്കുന്നത് ഏതൊക്കെ ഭാഗങ്ങളിൽ നിന്ന്?
- മണമുള്ള ഇലകൾ
- ഭക്ഷ്യയോഗ്യമായ ഇലകൾ
- ഇലകളുടെ പ്രത്യേകതകൾ
- വിത്ത് മുളപ്പിക്കൽ പരീക്ഷണം
- സുഗതകുമാരിയുടെ കവിത (നാളേയ്ക്കുവേണ്ടി)
- പലതരം കൃഷിരീതികൾ
- വൃക്ഷ തൈകൾ നട്ടു
5. അണ്ണാൻകുഞ്ഞും ആനമൂപ്പനും (കഥ)
- ജീവികളുടെ സഞ്ചാരരീതികൾ
- ജീവികളുടെ സന്താനോൽപ്പാദനം (മുട്ടയിടുന്നവ, പ്രസവിക്കുന്നവ)
- ജീവികളുടെ ആഹാരരീതി
- നിർമാണ പ്രവർത്തനങ്ങൾ (മുഖംമൂടി, ആനയുടെ രൂപം)
6. ഞാനാണ് താരം (വിവരണം)
- വെള്ളം കൊണ്ടുള്ള പരീക്ഷണങ്ങൾ
- മുങ്ങുന്നവ, പൊങ്ങി കിടക്കുന്നവ
- വെള്ളം : ഉപയോഗങ്ങൾ
- ജലത്തിൻ്റെ പ്രത്യേകതകൾ
- ജലസ്രോതസ്സുകൾ
- ജലം മലിനമായാലുള്ള പ്രശ്നങ്ങൾ
- എങ്ങനെ ജലമലിനീകരണം തടയാം?
- ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം?
7. അറിഞ്ഞു കഴിക്കാം (ചിത്രകഥ)
- ഭക്ഷണത്തിൻ്റെ ആവശ്യകത
- എങ്ങനെ കഴിക്കണം
- എന്ത് കഴിക്കണം
- ഡോക്ടറുമായി അഭിമുഖം
- ഡോക്ടർ പറഞ്ഞ കാര്യങ്ങൾ
- ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
- ആഹാരം പാകം ചെയ്യുന്ന രീതികൾ
- പ്രകൃതിയിൽ നിന്ന് നേരിട്ട് കിട്ടുന്ന ആഹാര സാധനങ്ങൾ
- പല തരം രുചികൾ
- പാചകക്കുറിപ്പ്
- ചേരുവകൾ
- പാചകക്കുറിപ്പ് പതിപ്പ്
8. അന്നും ഇന്നും (ലേഖനം)
- വാഹനങ്ങൾ
- പഴയ കാലത്തെ വാഹനങ്ങൾ
- മോട്ടോർ വാഹനങ്ങൾ
- വാഹനങ്ങളുടെ ഉപയോഗം
- പഴയ കാലത്തെ വാഹനങ്ങളും ഇപ്പോഴത്തെ വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം
1. എൻ്റെ കേരളം (കവിത)
- കേരളത്തെക്കുറിച്ചുള്ള കവിത വായിച്ചു
- ഈണം നൽകി
- വർണനകൾ ചേർത്ത് വിവരണം തയ്യാറാക്കി
- ചിഹ്നങ്ങൾ പഠിച്ചു
- അഭിനന്ദിൻ്റെയും നന്ദനയുടെയും അവധിക്കാല വിശേഷങ്ങൾ
- പലതരം തൊഴിലുകൾ
- തൊഴിൽ സർവേ
- പലതരം കളികൾ
- കളിയെക്കുറിച്ച് കുറിപ്പ് എഴുതി
2. കുട്ടിപ്പുര (കഥ)
- സാവിത്രിക്കുട്ടിയും അവളുടെ അച്ഛനും വേലുച്ചേട്ടനും പ്രധാന കഥാപാത്രങ്ങളായ കഥ വായിച്ചു
- വീട്ടിലെ മുറികൾ
- പലതരം വീടുകൾ
- വീട് നിർമിക്കാനുപയോഗിക്കുന്ന സാമഗ്രികൾ
- ക്ഷണക്കത്ത് തയ്യാറാക്കി
- കടങ്കഥകൾ
- സ്വന്തം കടങ്കഥകൾ
3. നാടിനെ രക്ഷിച്ച വീരബാഹു (കഥ)
- വ്യക്തി ശുചിത്വം
- പരിസര ശുചിത്വം
- ശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകത
- പകരുന്ന രോഗങ്ങൾ, പകരാത്ത രോഗങ്ങൾ
- രോഗം പകരുന്ന സാഹചര്യങ്ങൾ
- ഡോക്ടറുമായി അഭിമുഖം
- രോഗം പരത്തുന്ന ജീവികളുമായി ടെലിവിഷൻ ചർച്ച
4. ഈ തെറ്റിന് ശിക്ഷയില്ല (കഥ)
- ചിണ്ടനെലിയും കൂട്ടുകാരും കേശൻ രാജാവിൻ്റെ തോട്ടത്തിലെ വിശേഷപ്പെട്ട പൂവ് മോഷ്ടിച്ച കഥ
- പുതിയ ചെടികൾ മുളയ്ക്കുന്നത് ഏതൊക്കെ ഭാഗങ്ങളിൽ നിന്ന്?
- മണമുള്ള ഇലകൾ
- ഭക്ഷ്യയോഗ്യമായ ഇലകൾ
- ഇലകളുടെ പ്രത്യേകതകൾ
- വിത്ത് മുളപ്പിക്കൽ പരീക്ഷണം
- സുഗതകുമാരിയുടെ കവിത (നാളേയ്ക്കുവേണ്ടി)
- പലതരം കൃഷിരീതികൾ
- വൃക്ഷ തൈകൾ നട്ടു
5. അണ്ണാൻകുഞ്ഞും ആനമൂപ്പനും (കഥ)
- ജീവികളുടെ സഞ്ചാരരീതികൾ
- ജീവികളുടെ സന്താനോൽപ്പാദനം (മുട്ടയിടുന്നവ, പ്രസവിക്കുന്നവ)
- ജീവികളുടെ ആഹാരരീതി
- നിർമാണ പ്രവർത്തനങ്ങൾ (മുഖംമൂടി, ആനയുടെ രൂപം)
6. ഞാനാണ് താരം (വിവരണം)
- വെള്ളം കൊണ്ടുള്ള പരീക്ഷണങ്ങൾ
- മുങ്ങുന്നവ, പൊങ്ങി കിടക്കുന്നവ
- വെള്ളം : ഉപയോഗങ്ങൾ
- ജലത്തിൻ്റെ പ്രത്യേകതകൾ
- ജലസ്രോതസ്സുകൾ
- ജലം മലിനമായാലുള്ള പ്രശ്നങ്ങൾ
- എങ്ങനെ ജലമലിനീകരണം തടയാം?
- ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം?
7. അറിഞ്ഞു കഴിക്കാം (ചിത്രകഥ)
- ഭക്ഷണത്തിൻ്റെ ആവശ്യകത
- എങ്ങനെ കഴിക്കണം
- എന്ത് കഴിക്കണം
- ഡോക്ടറുമായി അഭിമുഖം
- ഡോക്ടർ പറഞ്ഞ കാര്യങ്ങൾ
- ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
- ആഹാരം പാകം ചെയ്യുന്ന രീതികൾ
- പ്രകൃതിയിൽ നിന്ന് നേരിട്ട് കിട്ടുന്ന ആഹാര സാധനങ്ങൾ
- പല തരം രുചികൾ
- പാചകക്കുറിപ്പ്
- ചേരുവകൾ
- പാചകക്കുറിപ്പ് പതിപ്പ്
8. അന്നും ഇന്നും (ലേഖനം)
- വാഹനങ്ങൾ
- പഴയ കാലത്തെ വാഹനങ്ങൾ
- മോട്ടോർ വാഹനങ്ങൾ
- വാഹനങ്ങളുടെ ഉപയോഗം
- പഴയ കാലത്തെ വാഹനങ്ങളും ഇപ്പോഴത്തെ വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം
ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും നമ്മൾ മലയാളത്തിനൊപ്പമാണ് പഠിച്ചത്. മുകളിൽ കൊടുത്തത് ഒരു ചെക്ക്ലിസ്റ്റ് ആയി ഉപയോഗിക്കാം. ഇതിൽ ഏതെങ്കിലും കാര്യത്തെക്കുറിച്ച് ധാരണയില്ലെങ്കിൽ പാഠഭാഗം വീണ്ടും വായിക്കുകയും യുട്യൂബിൽ സേർച്ചു ചെയ്ത് പഴയ ക്ലാസ്സുകൾ വീണ്ടും കാണുകയും ചെയ്യുക.
അടുത്ത വർഷം നിങ്ങൾ മൂന്നാം ക്ലാസ്സിൽ ആയിരിക്കുമല്ലോ. ഈ വർഷം പഠിച്ചതിൻ്റെ തുടർച്ചയാണ് അടുത്ത വർഷം പഠിക്കാനുള്ളത്. അതുകൊണ്ട് രണ്ടാം ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ ശരിയായി മനസ്സിൽ ഉറപ്പിച്ചില്ലെങ്കിൽ അടുത്ത വർഷം പഠനം വിഷമകരമാവുമെന്ന് ഓർക്കുക.
കഥ :- പരിശ്രമശാലികൾക്ക് വിജയം ഉറപ്പാണ്
ഒരു കുന്നിൻ്റെ മുകളിലെ കൊച്ചു വീട്ടിലാണ് ഉണ്ണിക്കുട്ടനും അമ്മയും താമസിച്ചിരുന്നത്. അമ്മ പകൽ സമയത്ത് ഉണ്ണിക്കുട്ടനെ വീട്ടിലിരുത്തി ജോലിക്ക് പോകും. വൈകുന്നേരം ജോലി കഴിഞ്ഞ് വന്നാലുടൻ അമ്മ കുടവുമെടുത്ത് അകലെയുള്ള കിണറിനരികിലേക്ക് വെള്ളം കോരാനായി പോകും.
കഥ :- പരിശ്രമശാലികൾക്ക് വിജയം ഉറപ്പാണ്
ഒരു കുന്നിൻ്റെ മുകളിലെ കൊച്ചു വീട്ടിലാണ് ഉണ്ണിക്കുട്ടനും അമ്മയും താമസിച്ചിരുന്നത്. അമ്മ പകൽ സമയത്ത് ഉണ്ണിക്കുട്ടനെ വീട്ടിലിരുത്തി ജോലിക്ക് പോകും. വൈകുന്നേരം ജോലി കഴിഞ്ഞ് വന്നാലുടൻ അമ്മ കുടവുമെടുത്ത് അകലെയുള്ള കിണറിനരികിലേക്ക് വെള്ളം കോരാനായി പോകും.
അവരുടെ വീട്ടിൽ ഒരു കിണറില്ലായിരുന്നു. അമ്മയുടെ കഷ്ടപ്പാടു കണ്ട് ഉണ്ണിക്കുട്ടൻ സങ്കടപ്പെട്ടു. എന്നാൽ കുട്ടിയായ അവന് എന്തു ചെയ്യാൻ കഴിയും? താൻ വലുതായാൽ അമ്മയുടെ കഷ്ടപ്പാടിന് ഒരു പരിഹാരമുണ്ടാക്കുമെന്ന് അവൻ നിശ്ചയിച്ചു.
വർഷങ്ങൾ കടന്നുപോയി. ഉണ്ണിക്കുട്ടൻ വലുതായി. അവൻ കൈക്കോട്ടും പിക്കാസും കുട്ടയുമൊക്കെ സംഘടിപ്പിച്ച് വീടിനടുത്ത് ഒരു കിണർ കുഴിക്കാൻ ആരംഭിച്ചു. അതു കണ്ടവരൊക്കെ അവനെ പരിഹസിച്ചു: 'നിനക്കൊറ്റയ്ക്ക് ഒരു കിണറുണ്ടാക്കാൻ ഒരിക്കലും സാധിക്കില്ല. വെറുതെ എന്തിനാണ് വേണ്ടാത്ത പണിക്ക് നിൽക്കുന്നത്?'
എന്നാൽ പരിഹാസങ്ങൾ കേട്ട് ഉണ്ണി പിൻതിരിഞ്ഞില്ല. അവൻ ജോലി തുടർന്നു. തുടർച്ചയായി ജോലി ചെയ്തതിനാൽ കൈവെള്ള പൊട്ടി മുറിവുണ്ടായി, ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൈയിൽ മരുന്നു പുരട്ടിയും ഉപകരണങ്ങൾ നന്നാക്കിയും അവൻ ജോലി തുടർന്നു.
കിണറിന് ആഴം കൂടിക്കൂടി വന്നു. വീണ്ടും കുഴിക്കാനാവാത്ത വിധം അടിയിൽ കട്ടിയുള്ള പാറ കണ്ടു.
അയൽക്കാർ അവനെ പരിഹസിച്ചു: 'ഞങ്ങൾ ആദ്യമേ പറഞ്ഞതല്ലേ, വേണ്ടാത്ത പണിക്ക് പോവേണ്ട എന്ന്. ഇപ്പോൾ എന്തായി?'
എന്നാൽ ഉണ്ണിക്കുട്ടൻ പിൻമാറിയില്ല. കമ്പിയും കൂടവുമൊക്കെ സംഘടിപ്പിച്ച് അവൻ കിണറിനടിയിലെ പാറ കുറേശ്ശേയായി പൊട്ടിച്ചു നീക്കി.
ഒടുവിൽ ഒരു ദിവസം ഉറവ കാണുക തന്നെ ചെയ്തു. നല്ല ശുദ്ധമായ തെളിനീര്. ഉണ്ണി അമ്മയോടു പറഞ്ഞു: ''ഇതാ, അമ്മയ്ക്കുള്ള എൻ്റെ സമ്മാനം.'' അമ്മ മകനെ ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചു. ഇരുവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.
ഇപ്പോൾ ആ പ്രദേശത്തുള്ളവരെല്ലാം ഉണ്ണിയുടെ വീട്ടിൽ നിന്നാണ് വെള്ളം എടുക്കുന്നത്.
കഥ ഇഷ്ടപ്പെട്ടോ?
ഈ കഥയിൽ നിന്ന് നമുക്കും ചില കാര്യങ്ങൾ പഠിക്കാനുണ്ട്.
- ജീവിതത്തിൽ നല്ല ലക്ഷ്യങ്ങൾ വേണം
- ലക്ഷ്യം നേടാനായി പരിശ്രമിക്കണം
- മടി തോന്നാം, പിൻതിരിപ്പിക്കാൻ പലരും ശ്രമിക്കാം, എന്നാൽ പരിശ്രമം ഇടയ്ക്കു വെച്ച് നിർത്തരുത്
- ലക്ഷ്യബോധത്തോടെ പരിശ്രമിക്കുന്നവർ വിജയം നേടുമെന്ന് ഉറപ്പാണ്
കഥ ഇഷ്ടപ്പെട്ടോ?
ഈ കഥയിൽ നിന്ന് നമുക്കും ചില കാര്യങ്ങൾ പഠിക്കാനുണ്ട്.
- ജീവിതത്തിൽ നല്ല ലക്ഷ്യങ്ങൾ വേണം
- ലക്ഷ്യം നേടാനായി പരിശ്രമിക്കണം
- മടി തോന്നാം, പിൻതിരിപ്പിക്കാൻ പലരും ശ്രമിക്കാം, എന്നാൽ പരിശ്രമം ഇടയ്ക്കു വെച്ച് നിർത്തരുത്
- ലക്ഷ്യബോധത്തോടെ പരിശ്രമിക്കുന്നവർ വിജയം നേടുമെന്ന് ഉറപ്പാണ്
ഉണ്ണി കുഴിച്ച കിണർ അവൻ്റെ കുടുംബത്തിനു മാത്രമല്ല ആ നാടിനു തന്നെയാണ് പ്രയോജനപ്പെട്ടത്, അതുപോലെ നിങ്ങൾ നന്നായി പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയാൽ അത് നിങ്ങൾക്കു മാത്രമല്ല സമൂഹത്തിനും നേട്ടമായിരിക്കും.
എല്ലാവർക്കും വിജയാശംസകൾ!
Your Class Teacher
എല്ലാവർക്കും വിജയാശംസകൾ!
Your Class Teacher