ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
ഓരോരുത്തരും ഓരോ വാഹനമായി സങ്കൽപ്പിച്ചുള്ള ഒരു കളിയോടെയാണ് നമ്മൾ തുടങ്ങിയത്. ഒറ്റയ്ക്കു കളിച്ചാൽ കുഴപ്പമില്ല. പക്ഷേ കളിയിൽ കൂടുതൽ പേരുണ്ടെങ്കിൽ ഉദ്ദേശിക്കുന്ന വേഗത്തിൽ പോകാൻ കഴിയില്ല. കൂട്ടി മുട്ടാനും സാധ്യതയുണ്ട്.
ഇതു തന്നെയാണ് വാഹനങ്ങൾ തിങ്ങി നിറഞ്ഞ നിരത്തിലും സംഭവിക്കുന്നത്.
റോഡിൽ വാഹനങ്ങൾ അധികമായാൽ ഉണ്ടാവുന്ന പ്രയാസങ്ങൾ എന്തൊക്കെയാണ്?
(നോട്ട് ബുക്കിൽ എഴുതണം)
- തിരക്ക്
- ബ്ലോക്ക്
- ശബ്ദം
- പൊടി
- പുക
- മണം
- അപകടങ്ങൾ
വായന
ടീച്ചർ പാഠത്തിലെ 3 പേജുകൾ വായിച്ചപ്പോൾ നമ്മൾ വാഹനങ്ങളെക്കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കി. നിങ്ങളും ശ്രദ്ധയോടെ പാഠഭാഗം വീണ്ടും വായിക്കണം.
ചോദ്യം, ഉത്തരം
1. വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്തെ ബുദ്ധിമുട്ടുകൾ എന്തൊക്കെ?
ഉ: എവിടെ പോകാനും കാൽനടയായി തന്നെ പോകണം. നടന്ന് നടന്ന് ക്ഷീണിക്കും. ഉദ്ദേശിക്കുന്ന സ്ഥലത്തെത്താൻ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുക്കും.
2. യാത്ര ചെയ്യാനായി മനുഷ്യർ ഇണക്കി വളർത്തിയ മൃഗങ്ങൾ ഏതൊക്കെ?
ഉ: ആന, കുതിര, ഒട്ടകം, കാള
3. ധനികർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ഏതൊക്കെ?
ഉ: മഞ്ചൽ, പല്ലക്ക്
4. വെള്ളത്തിലൂടെ സഞ്ചരിക്കാനുപയോഗിച്ചിരുന്ന ആദ്യകാല വാഹനങ്ങൾ ഏതൊക്കെ?
ഉ: ചങ്ങാടങ്ങൾ, തോണികൾ, പായ്ക്കപ്പലുകൾ
5. ചങ്ങാടം ഉണ്ടാക്കുന്നത് എങ്ങനെയാണ്?
ഉ: മരത്തടികൾ കൂട്ടിക്കെട്ടി
6. ജലവാഹനങ്ങൾ ഏതൊക്കെ?
ഉ: തോണി, ബോട്ട്, ഉരു, കപ്പൽ
മരത്തടി കൊണ്ട് ഉണ്ടാക്കുന്ന ചെറിയ കപ്പലാണ് ഉരു. കോഴിക്കോടിനടുത്തുള്ള ബേപ്പൂർ തുറമുഖത്ത് ഉരു നിർമ്മിക്കുന്നുണ്ട്.
കുറിപ്പെഴുതാം
മോട്ടോർ വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മനുഷ്യർ യാത്ര ചെയ്തിരുന്ന രീതികളെക്കുറിച്ച് പാഠം വായിച്ച് നിങ്ങൾ ഒരു കുറിപ്പ് തയ്യാറാക്കി അയയ്ക്കണം.
കടലാസ് തോണി ഉണ്ടാക്കാം
കടലാസുകൊണ്ട് തോണി ഉണ്ടാക്കാൻ നിങ്ങളിൽ മിക്കവർക്കും അറിയാമായിരിക്കും. ഇന്ന് ടീച്ചർ പഠിപ്പിച്ച രീതിയിൽ തന്നെയാണോ നിങ്ങളും തോണി ഉണ്ടാക്കാറ്?
എല്ലാവരും ടീച്ചർ പഠിപ്പിച്ച രീതിയിൽ കടലാസു തോണി ഉണ്ടാക്കി ഫോട്ടോ അയയ്ക്കുമല്ലോ.
വാഹനങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് മനുഷ്യൻ എത്തിയത് എങ്ങനെയെന്നും വേഗതയേറിയ വാഹനങ്ങൾ സാധ്യമായത് എങ്ങനെയെന്നും അറിയാൻ 123, 124 പേജുകൾ എല്ലാവരും വായിച്ചു നോക്കണം.
Your Class Teacher