തുല്യമായതും ബാക്കി വന്നതും (Math4 U7)

Mash
0
വാണിപുരം എൽ.പി.സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു ദിവസം 6 കിലോഗ്രാം പയറാണ് ഉപയോഗിക്കുന്നത്. 135 കിലോഗ്രാം പയറാണ് കഴിഞ്ഞ ദിവസം സ്കൂളിലേയ്‌ക്ക് വാങ്ങിയത്. ഇത് എത്ര ദിവസത്തേയ്‌ക്ക് തികയും?
# ഇവിടെ 135-നെ 6 കൊണ്ട് ഹരിക്കണമല്ലോ.
ഹരിച്ചു നോക്കൂ
പയർ 22 ദിവസം ഉപയോഗിക്കാമല്ലോ.
എത്ര കിലോഗ്രാം പയർ ബാക്കിയുണ്ട്?
3 കിലോഗ്രാം 
ഹരിക്കുമ്പോൾ ബാക്കിയുള്ളതിനെ ശിഷ്ടം എന്നു പറയുന്നു.
624-നെ എങ്ങനെ 6 തുല്യ ഭാഗങ്ങളാക്കാം.
624 = 600 + 20 + 4
600-നെ 6 തുല്യ കൂട്ടങ്ങളാക്കി വീതിച്ചാൽ. ഒരാൾക്ക് കിട്ടുന്നത് എത്രയായിരിക്കും?
100, അതായത് 600 ÷ 6 = 100
ഇനി എത്ര ബാക്കി? 24
24-നെ 6 തുല്യ ഭാഗമാക്കിയാൽ 24 ÷ 6 = 4
അപ്പോൾ 624 ÷ 6 = (600 ÷ 6) = (24 ÷ 6) = 104
ഹാരകവും ഹരണഫലവും തമ്മിൽ ഗുണിച്ചു അതിനോട് ശിഷ്ടം കൂട്ടിയാൽ ഹാര്യം കിട്ടും.

480-നെ 4 കൊണ്ട് ഹരിക്കണം
അതിന് 400-നെ 4 കൊണ്ട് ഹരിച്ചതും 80-നെ 4 കൊണ്ട് ഹരിച്ചതും കൂട്ടിയാൽ മതിയല്ലോ.
400-നെ 4 കൊണ്ട് ഹരിച്ചാൽ 100
80-നെ 4 കൊണ്ട് ഹരിച്ചാൽ 20
480-നെ 4 കൊണ്ട് ഹരിച്ചാൽ 100+20 = 120 

കണ്ടെത്തൂ..
രാജു തന്റെ കൈവശമുണ്ടായിരുന്ന 140 നെല്ലിക്ക 5 എണ്ണത്തിന് 8 രൂപ നിരക്കിൽ വിറ്റു. രാജുവിന് എത്ര രൂപ ലഭിക്കും?

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !