![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhojQocERqp8M-8emTXAL5KrXF-uwK91hZ7TRgcubnk3_aqNwbRy3VyY6AP52uA7Gs4ZfvKHQMbJUV5QqiD071xG14qDzcQAVcl55bEI7-hUeEOC6jWRE4iq-YwVz3ll9mDKA7wxoHp1w5A/s320/Teachers+Note.png)
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Mathematics 53.
ഹായ്, എന്തു രുചി!
രൂപയുടെ മൂല്യത്തെക്കുറിച്ചാണ് ടീച്ചർ ആദ്യം പറഞ്ഞത്. ജോലി ചെയ്യുന്നവർക്ക് അവരുടെ അധ്വാനത്തിൻ്റെ മൂല്യം ശമ്പളമായി കിട്ടുന്നു. നമ്മൾ ഒരു സാധനം വിൽക്കുമ്പോൾ അതിൻ്റെ മൂല്യം വിലയായി കിട്ടുന്നു.
സാധനങ്ങൾ വാങ്ങുമ്പോൾ അവയുടെ മൂല്യത്തിനു തുല്യമായ തുക വിലയായി നൽകേണ്ടി വരും.
പ്രായോഗിക പ്രശ്നങ്ങൾ
ജോബിയുടെ കൂട്ടുകാരായ ഷിയോണും ഷാഹിദും ഒരു പലചരക്കു കടയിൽ പോയി ചില സാധനങ്ങൾ വാങ്ങി. അവയുടെ വിലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് നമുക്ക് കണ്ടുപിടിക്കാനുള്ളത്. ഓരോരുത്തരും വാങ്ങിയ സാധനങ്ങളും വിലയും നമുക്ക് പരിശോധിക്കാം.
ഷിയോൺ
സാധനം | അളവ് | വില |
---|---|---|
പഞ്ചസാര | 1 Kg | ----- |
അരി | 1 Kg | 33 രൂപ |
ആട്ട | 1 പാക്കറ്റ് | 35 |
ആകെ | ---- | 99 |
ആകെ തുകയിൽ നിന്ന് അരിയുടെയും ആട്ടയുടെയും വില കുറച്ചാൽ ബാക്കി കിട്ടുന്നത് പഞ്ചസാരയുടെ വില ആയിരിക്കുമല്ലോ.
ആദ്യം നമുക്ക് അരിയുടെയും ആട്ടയുടെയും ആകെ വില കണ്ടു പിടിക്കാം.
33 +
35
__
68
അരിയുടെയും ആട്ടയുടേയും വില 68 രൂപയാണ്. ആകെ വില 99 രൂപയാണ്. അതിനാൽ 99 ൽ നിന്ന് 68 കുറച്ചാൽ പഞ്ചസാരയുടെ വില കിട്ടും.
99 -
68
__
31
1Kg പഞ്ചസാരയുടെ വില 31 രൂപയാണ്.
ഷാഹിദ്
സാധനം | അളവ് | വില |
---|---|---|
പഴം | 1 Kg | 27 |
പഞ്ചസാര | 1 Kg | ----- |
ആട്ട | 1 പാക്കറ്റ് | 35 രൂപ |
ആകെ | ---- | ---- രൂപ |
ഒരു കിലോഗ്രാം പഞ്ചസാരയുടെ വില 31 രൂപയാണെന്ന് നമ്മൾ നേരത്തെ കണ്ടു പിടിച്ചതാണല്ലോ. അത് എഴുതി ചേർക്കാം. ഇനി മൂന്നു സാധനങ്ങളുടെ വിലകൾ കൂട്ടിയാൽ ആകെ വില കിട്ടും.
27 +
35
31
__
93
ഷാഹിദ് 93 രൂപയ്ക്കുള്ള സാധനങ്ങളാണ് വാങ്ങിയത്.
- ആരാണ് കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങിയത്?
ഷിയോൺ
- ഷിയോൺ ഷാഹിദിനേക്കാൾ എത്ര രൂപ കൂടുതൽ ചിലവാക്കി?
(ഷിയോൺ ചിലവഴിച്ച തുകയിൽ നിന്നും ഷാരോണിനു ചിലവായ തുക കുറച്ച് നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തണം.)
തുടർ പ്രവർത്തനങ്ങൾ
പാഠപുസ്തകത്തിലുള്ള മനു വന്നപ്പോൾ, കുലയിലെ കാഴ്ചകൾ എന്നീ പ്രവർത്തനങ്ങൾ നിങ്ങൾ പൂർത്തിയാക്കണം. വർക്ക്ഷീറ്റുകൾ അയയ്ക്കാം.
Your Class Teacher