First Bell Class 2 Teacher's Note 14 February 2022

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Mathematics - 50
പലതുള്ളി പെരുവെള്ളം

നമ്മുടെ വീട്ടിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവ് എല്ലാവരും പട്ടികയായി എഴുതിയല്ലോ. ഇതിൽ നിന്നും കൂട്ടുകാർക്ക് ഒരു കാര്യം മനസ്സിലായി കാണും, - വെള്ളമില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല.

കുറയ്ക്കാൻ പഠിക്കാം
മയൂഖ അച്ഛനോടൊപ്പം ഒരു യാത്ര പോയതാണ്. ദാഹിച്ചപ്പോൾ അവർ കടയിൽ നിന്നും 2 കുപ്പി വെള്ളം വാങ്ങി. ഒരു കുപ്പി വെള്ളത്തിന് 20 രൂപയാണ് വില. അപ്പോൾ 2 കുപ്പി വെള്ളത്തിന് 40 രൂപ.
 മയൂഖയുടെ അച്ഛൻ 100 രൂപ കൊടുത്തു. എത്ര രൂപ ബാക്കി കിട്ടും?
പത്ത് 10 രൂപകൾ ചേർന്നതാണ് 100 രൂപ.

10 പത്തിൽ നിന്നും 4 പത്തുകൾ കുറയ്ക്കണം. അപ്പോൾ 6 പത്ത്.

60 രൂപ ബാക്കി കിട്ടും.
വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ മയൂഖയ്ക്ക് പലഹാരം തിന്നണമെന്നു തോന്നി. അച്ഛൻ അവൾക്ക് 32 രൂപ കൊടുത്തു. അവൾ അതിൽ 13 രൂപയ്ക്ക് പലഹാരം വാങ്ങി. ഇനി എത്ര രൂപ അവളുടെ കൈയിൽ ബാക്കിയുണ്ടാവും?
ബാക്കി കണ്ടുപിടിക്കാൻ കുറയ്ക്കുകയാണ് വേണ്ടത്.

3 പത്ത് രൂപകളിൽ ഒന്നിനെ ഒരു രൂപ നാണയങ്ങളാക്കിയിട്ട് 13 രൂപ എടുത്തു മാറ്റി, ബാക്കിയുള്ളത് എണ്ണി നോക്കിയാൽ എളുപ്പം ഉത്തരം കണ്ടെത്താം.

സംഖ്യകളെ പിരിച്ചെഴുതി കുറച്ചാൽ

20 + 12 -
10 +   3
___
10 +   9     = 19     എന്ന് കിട്ടും.

വ്യവകലന ക്രീയ ചെയ്താൽ

32 -
13
__
19     എന്ന് കിട്ടും.

(ഇവിടെ ഒന്നുകളുടെ സ്ഥാനത്ത് 2ൽ നിന്നും 3 കുറയ്ക്കാൻ കഴിയാതെ വന്നപ്പോൾ പത്തുകളുടെ സ്ഥാനത്തു നിന്ന് ഒരു 10 എടുത്ത് 2 നോട് ചേർത്ത് 12 ആക്കിയിട്ടാണ് കുറച്ചത്. ഒരു 10 എടുത്തതിനാൽ ഇപ്പോൾ പത്തുകളുടെ സ്ഥാനത്ത് 3 നു പകരം 2 പത്തുകളേ ഉള്ളൂ.)

 പട്ടിക പൂർത്തിയാക്കാം
100 കുപ്പി വെള്ളമാണ് കടക്കാരൻ തിങ്കളാഴ്ച വിൽക്കാൻ കൊണ്ടുവന്നത്. അതിൽ നിന്നും ഓരോ ദിവസവും വിറ്റതും ബാക്കിയായതുമാണ് കണ്ടെത്തേണ്ടത്. പട്ടിക വർക്ക് ഷീറ്റായി അയച്ചു തരാം.4 കോളങ്ങളാണ് പട്ടികയിലുള്ളത് - ദിവസം, കുപ്പി, വിറ്റത്, ബാക്കി.

 തിങ്കൾ
100 കുപ്പി വെള്ളത്തിൽ നിന്നും 10 കുപ്പി വിറ്റു. 100 - 10 = 90 കുപ്പി വെള്ളം ബാക്കിയുണ്ട്.

ചൊവ്വ
90 കുപ്പി വെള്ളത്തിൽ നിന്നും 14 കുപ്പി വിറ്റു. ബാക്കിയെത്രയെന്നറിയാൻ 90 ൽ നിന്ന് 14 കുറയ്ക്കണം.

പിരിച്ചെഴുതി കുറച്ചാൽ

80 + 10 -
10 +   4
____
70 +   6      = 76 കുപ്പി വെള്ളം എന്നു കിട്ടും.

വ്യവകലന ക്രീയ ചെയ്താൽ

90 -
14
__
76

(ഇവിടെ ഒന്നുകളുടെ സ്ഥാനത്ത് 0 ത്തിൽ നിന്നും 4 കുറയ്ക്കാൻ പറ്റാത്തതു കൊണ്ട് പത്തുകളുടെ സ്ഥാനത്തെ 9 പത്തിൽ നിന്നും ഒരു 10 ഒന്നുകളുടെ സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ക്രീയ ചെയ്തത്. പത്തുകളുടെ സ്ഥാനത്ത് പിന്നെ 8 പത്തുകളേയുള്ളൂ.)

 ബുധൻ
76 കുപ്പികളിൽ നിന്നും 17 കുപ്പി വിറ്റു. ബാക്കി എത്രയുണ്ടെന്ന് കണ്ടു പിടിക്കണം.

പിരിച്ചെഴുതി കുറച്ചാൽ

60 + 16 -
10 +   7
____
50 +   9    = 59

വ്യവകലന ക്രിയ ചെയ്താൽ

76 -
17
_
59    കുപ്പി വെള്ളം എന്നു കിട്ടും.
 
വ്യാഴം

59 കുപ്പിയിൽ നിന്നും വ്യാഴാഴ്ചത്തെ വിൽപ്പന കഴിഞ്ഞപ്പോൾ 43 കുപ്പി വെള്ളം ബാക്കിയുണ്ട്. എത്ര കുപ്പി വെള്ളമാണ് വിറ്റതെന്നറിയാൻ 59 ൽ നിന്ന് 43 കുറയ്ക്കണം.

59 -
43
__
16    കുപ്പി വെള്ളമാണ് വിറ്റത്.
വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങൾ നിങ്ങൾ തന്നെ കണ്ടെത്തി പട്ടിക പൂർത്തിയാക്കണം.

ചെയ്തു നോക്കാം
അതോടൊപ്പം പാഠപുസ്തകത്തിലെ ചെയ്തു നോക്കാം എന്നതിലെ ആദ്യത്തെ 3 എണ്ണത്തിൻ്റെ ഉത്തരം കണ്ടെത്തി നോട്ട് ബുക്കിൽ എഴുതണം.

1. സാബുവിൻ്റെ കൈവശമുള്ള 35 രൂപയിൽ 19 രൂപയ്ക്ക് പേനയും പെൻസിലും വാങ്ങി. എത്ര രൂപ ബാക്കി കാണും?
(35ൽ നിന്ന് 19 കുറച്ച് ബാക്കി കണ്ടെത്താം.)

2. കിരൺ 13 രൂപ വിലയുള്ള നോട്ട് ബുക്കും 47 രൂപ വിലയുള്ള ബോക്സും വാങ്ങി. രണ്ടിനും കൂടി എത്ര രൂപയായി?
(രണ്ടു വിലകളും കൂട്ടി നോക്കി ആകെ എത്രയെന്നു കണ്ടെത്താം.)

3. ഡൈസ് കളിയിൽ സിസിലിക്ക് 72 പോയൻ്റും ജിജിക്ക് 54 പോയൻറും കിട്ടി. സിസിലിക്ക് ജിജിയേക്കാൾ എത്ര പോയൻ്റാണ് അധികം കിട്ടിയത്?
(സിസിലിക്കു കിട്ടിയ പോയൻ്റിൽ നിന്നും ജിജിക്കു കിട്ടിയ പോയൻ്റ് കുറച്ചാൽ അധികം കിട്ടിയ പോയൻ്റ് എത്രയെന്ന് കണ്ടെത്താം.)
 
അടുത്ത ക്ലാസ്സ് കാണുമ്പോൾ ഒരു കലണ്ടർ കരുതാൻ മറക്കരുതേ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !