ഇംഗ്ലീഷ് നാമം :- Blue Mormon
തെക്കേ ഇന്ത്യയിൽ കാണുന്ന ചിത്രശലഭങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനം കൃഷ്ണ ശലഭത്തിനാണ്. 15 സെൻ്റീമീറ്ററോളമാണ് ചിറകിൻ്റെ നീളം. കറുത്ത മുൻ ചിറകുകളിൽ ഇളം നീല പൊട്ടുകളും ഇളം നീല നിറമുള്ള പിൻ ചിറകുകളിൽ കറുത്ത പൊട്ടുകളും ഉണ്ട്. പെൺ ശലഭം ആണിനെക്കാൾ അല്പം വലുതും നിറം മങ്ങിയതുമാണ്. കാട്ടുപ്രദേശങ്ങളിലെന്നപോലെ നാട്ടിൻ പുറത്തും ഇവയെ കാണാം. നാരക വർഗ്ഗത്തിലുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്.