ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
പാടിക്കളിക്കാം
പറന്ന് പറന്ന് പറന്ന് വന്നൂ
ഞാനാണല്ലോ തത്തമ്മ
നടന്നു നടന്നു നടന്നു വന്നൂ
ഞാനാണല്ലോ കരടിക്കുട്ടൻ
ഓടി ഓടി ഓടി വന്നൂ
ഞാനാണല്ലോ മാൻകുട്ടി
നീന്തി നീന്തി നീന്തി വന്നൂ
ഞാനാണല്ലോ മീൻകുട്ടി
ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് വന്നൂ
ഞാനാണല്ലോ കോലൻ പാമ്പ്
പാട്ടും കളിയും ഇഷ്ടമായോ? ഈ പാട്ട് വിശേഷണങ്ങൾ ചേർത്ത് അൽപ്പം മാറ്റിയാൽ കൂടുതൽ രസകരമാവും.
വരികൾ കൂട്ടിച്ചേർക്കാം
പറന്ന് പറന്ന് പറന്ന് വന്നൂ
ഞാനൊരു സുന്ദരി തത്തമ്മ
നടന്നു നടന്നു നടന്നു വന്നൂ
ഞാനൊരു വമ്പൻ കൊമ്പനാന
- - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -
തരം തിരിക്കാം
വിവിധ ജീവികൾ ആഹാരം കഴിക്കുന്ന വീഡിയോയാണ് നമ്മൾ പിന്നീടു കണ്ടത്. ആഹാര രീതിക്കനുസരിച്ച് ജീവികളെ നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ വർഗീകരിക്കാൻ ശ്രമിച്ചു നോക്കൂ.
കൂട്ടത്തിൽ പെടാത്തത്
1. നാല് ചിത്രങ്ങളാണ് ടീച്ചർ കാണിച്ചത്.
കാക്ക, തത്ത, കുരങ്ങൻ, പരുന്ത്
ഇതിൽ കൂട്ടത്തിൽ പെടാത്തത് ആരാണ്?
ഉ: കുരങ്ങൻ (പറക്കാൻ കഴിയില്ല, പക്ഷിയല്ല മൃഗമാണ്)
2. പേജ് 94 ൽ കീഴ് ഭാഗത്ത് നാല് ജീവികൾ ഉണ്ട്.
പല്ലി, കോഴി, ആമ, ആട്
(സൂചന: മുട്ടയിടുന്നവയും പ്രസവിക്കുന്നവയും)
ഇവയിൽ കൂട്ടത്തിൽ പെടാത്ത ജീവിക്ക് നിറം കൊടുക്കണേ.
3. പേജ് 95 ൽ മുകളിൽ നാല് ജീവികൾ ഉണ്ട്.
പാമ്പ്, കിളി, ഒച്ച്, മണ്ണിര
(സൂചന: സഞ്ചാരം)
ഇതും നിങ്ങൾ സ്വയം കണ്ടെത്തണം.
സൂചനയിൽ നിന്നും ജീവിയെ കണ്ടെത്തൂ
1. വാൽ മുറിച്ചിട്ട് ശത്രുക്കളിൽ നിന്നും രക്ഷ നേടും
2. തോടിനുള്ളിലേക്ക് വലിക്കാനാവുന്ന തലയും കാലുകളും ഉണ്ട്
3. പരന്ന കൊക്കുകളും പങ്കായം പോലുള്ള കാലുകളും ഉണ്ട്
4. ഒളിച്ചു വയ്ക്കാവുന്ന കൂർത്ത നഖങ്ങൾ ഉണ്ട്
Your Class Teacher