Class 2 Teacher's Note 25 January 2021

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
ജീവികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുന്നതെങ്ങനെ?
നമ്മൾ ടീച്ചറിനൊപ്പം കാട്ടിൽ തന്നെയാണ്. ശബ്ദം കേട്ട് ഒരു പക്ഷിയെ നമ്മൾ പരിചയപ്പെട്ടു. അത് കുയിലാണ്. കുയിൽ കൂടുണ്ടാക്കാറില്ലെന്നും കാക്കയുടെ കൂട്ടിലാണ് മുട്ടയിടുന്നതെന്നും ടീച്ചർ പറഞ്ഞു തന്നു.
പിന്നെ കേട്ടത് കുറുക്കൻ്റ ഓരിയിടലാണ്. കുറുക്കൻ ആഹാരം കഴിക്കുന്ന വീഡിയോയും നമ്മൾ കണ്ടു. പാവം മുയലിനെ പിടിച്ചു തിന്നു, അല്ലേ? കുറുക്കൻ മാംസാഹാരിയാണ്. പ്രസവിച്ചാണ് കുറുക്കന് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്.
അപ്പോഴേക്കും ഞാവൽപ്പഴം തിന്നാൻ പോയ അണ്ണാൻ കുഞ്ഞ് മടങ്ങി വന്നു. ധാരാളം ശലഭങ്ങളെ അവൻ കാണിച്ചു തന്നു. പൂമ്പാറ്റകളെക്കുറിച്ചുള്ള വീഡിയോയും നമ്മൾ കണ്ടു. പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞ് പുഴു ആണ് ഉണ്ടാവുന്നത്. പിന്നീടാണ് പുഴു പൂമ്പാറ്റയായി മാറുന്നത്.
ചീങ്കണ്ണിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവുന്ന വീഡിയോയും നമ്മൾ കണ്ടു.
പാമ്പുകളുടെ വീഡിയോയാണ് പിന്നീട് കണ്ടത്. മിക്ക പാമ്പുകളും മുട്ടയിടുകയാണ് ചെയ്യുന്നത്. എന്നാൽ അണലി വർഗത്തിൽ പെട്ട പാമ്പുകൾ പ്രസവിക്കുകയാണ് ചെയ്യുക.
പക്ഷികൾക്കും മുട്ട വിരിഞ്ഞാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്.

പട്ടികപ്പെടുത്താം
ജീവികളെ മുട്ടയിടുന്ന ജീവികൾ, പ്രസവിക്കുന്ന ജീവികൾ എന്നിങ്ങനെ നമുക്ക് രണ്ട് കോളത്തിലായി എഴുതാം. മുതിർന്നവരുടെ സഹായവും തേടാം.

ആഹാര രീതി
അരയന്നങ്ങൾ കുളത്തിൽ നിന്നും ചെറു ജീവികളെ പിടിച്ചു തിന്നുന്നത് നമ്മൾ കണ്ടു. സിംഹം, കടുവ, ആന, സീബ്ര തുടങ്ങിയവയുടെ ആഹാര രീതികളും നമ്മൾ കണ്ടു.
ജീവികളിൽ സസ്യാഹാരം കഴിക്കുന്നവയും മാംസാഹാരം കഴിക്കുന്നവയും ഉണ്ട്. ആന, മുയൽ, പശു, ആട്, മാൻ തുടങ്ങിയ ജീവികൾ സസ്യാഹാരമാണ് കഴിക്കുന്നത്. എന്നാൽ സിംഹം, പുലി, കുറുക്കൻ, ചീങ്കണ്ണി തുടങ്ങിയവ മാംസാഹാരം കഴിക്കുന്നു.

ആമ പറന്നു (കഥ)
അരയന്നങ്ങൾ ആമയേയും കൊണ്ട് പറന്ന കഥ ടീച്ചർ രസകരമായി പറഞ്ഞു തന്നല്ലോ. ആ കഥ പേജ് 89 ൽ ഉണ്ട്.
ആ കഥയുടെ ബാക്കി ഭാഗത്തിൻ്റെ ചിത്രം വരയ്ക്കാനും എഴുതാനും ഉണ്ട്. എല്ലാവരും പാഠപുസ്തകത്തിൽ അത് പൂർത്തിയാക്കണേ.

 സംഭാഷണം
അതുപോലെ കഥയിലെ കഥാപാത്രങ്ങളായ ആമയും അരയന്നങ്ങളും തമ്മിലുള്ള സംഭാഷണം എഴുതാനും ഉണ്ട്.
അരയന്നങ്ങൾ ദൂരെയുള്ള കുളത്തിലേക്കു പോവുകയാണെന്നു പറഞ്ഞതു കേട്ട് സങ്കടം വന്ന ആമ അവരോട് എന്താണ് പറഞ്ഞത്, അതിന് അരയന്നം എന്താണ് മറുപടി പറഞ്ഞത് എന്നൊക്കെയാണ് എഴുതേണ്ടത്.

എല്ലാവരും ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നാളെ 12 മണിക്ക് മുമ്പായി അയയ്ക്കുമല്ലോ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !